SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.38 PM IST

റിയാദ് വിമാനത്താവള ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു

READ ENGLISH VERSION
airport-attack
കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആക്രമണമുണ്ടായപ്പോൾ

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് വിവരം പുറത്തുവിട്ടത്. എംബസി അനുശോചനം രേഖപ്പെടുത്തി. ഈ പ്രയാസകരമായ ഘട്ടത്തിൽ കുടുംബത്തോടൊപ്പം നിൽക്കുമെന്നും എംബസി അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെങ്കിൽ അതിനോ, റിയാദിൽ തന്നെ സംസ്‌കാരം നടത്തണമെങ്കിൽ അതിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും എംബസി വ്യക്തമാക്കി.

അതേസമയം, മക്ക ലക്ഷ്യമാക്കി ഹൂതികൾ അയച്ച ഡ്രോൺ സൗദി സഖ്യസേന കഴിഞ്ഞദിവസം വിജയകരമായി തകർത്തിരുന്നു. യെമനിലെ സംയുക്ത സേനകളുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം അറിയിച്ചത്. പൈപ്പ് ലൈനിന് നേരെ ആക്രമണം ഉണ്ടായെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ എണ്ണ കയറ്റുമതി പൂർവസ്ഥിതിയിലാക്കാൻ അരാംകോയ്‌ക്ക് കഴിഞ്ഞു.

English Summary

An Indian national who was critically injured in a Houthi attack near King Khalid International Airport in Riyadh has died. The Indian Embassy expressed condolences and assured the family of assistance with repatriation or funeral arrangements in Riyadh. Meanwhile, Saudi forces reportedly intercepted a drone targeting Mecca.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH HOUTHI ATTACK, INDIAN NATIONAL DEATH SAUDI ARABIA, KING KHALID AIRPORT ATTACK, SAUDI ARABIA HOUTHI ATTACK, RIYADH INDIAN EMBASSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360