ദുബായ്: മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ യുഎഇയിൽ ജീവിക്കുന്നുണ്ട്. ഓരോ രാജ്യത്തെയും നിയമങ്ങൾ വ്യത്യസ്‌തമാണ്. അതിനാൽ, നമ്മുടെ രാജ്യത്ത് നിസാരമെന്ന് തോന്നുന്ന പലതും യുഎഇയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ് പ്രവാസി വനിതയ്‌ക്ക്. കുടുംബത്തിലെ ചെറിയൊരു ഫംഗ്‌ഷനിടെ ബന്ധുവായ അഞ്ച് വയസുകാരിയുടെ വീഡിയോ പകർത്തി സ്‌നാപ് ചാറ്റിൽ പങ്കുവച്ചു എന്നതാണ് ഈ സ്‌ത്രീ ചെയ്‌ത തെറ്റ്. ഇതിന്റെ പേരിൽ ഒരു മാസത്തെ തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെ വീഡിയോ പകർത്തിയതിനാണ് ശിക്ഷ വിധിച്ചത്. 11,000ത്തിലധികം ആളുകളാണ് കുട്ടിയുടെ വീഡിയോ കണ്ടത്. കുട്ടിയുടെ വളരെ സാധാരണമായ നിഷ്‌കളങ്കമായ വീഡിയോയാണ് അവർ പോസ്റ്റ് ചെയ്‌തത്. എന്നാലിത് യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. കുട്ടിയുടെ സ്വകാര്യതയെയും മാനസിക ക്ഷേമത്തെയും ബാധിക്കും എന്നതിനാലാണ് ശിക്ഷ.
ഒരു ഭക്ഷണത്തിന്റെ പേര് പറയുന്നതിനിടെ അഞ്ച് വയസായ പെൺകുട്ടി അത് തെറ്റായി ഉച്ചരിച്ചു. ഇത് കേട്ട് ചുറ്റുമുള്ളവർ ചിരിച്ചു. ഇതാണ് വീഡിയോയുടെ ഉള്ളടക്കം. സ്‌നാപ് ചാറ്റിൽ വീഡിയോ വൈറലായതോടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും ഇത് പ്രചരിക്കാൻ തുടങ്ങി. അങ്ങനെയാണ് പെൺകുട്ടിയുടെ പിതാവ് വീഡിയോ കാണുന്നത്. തന്റെ അനുവാദമില്ലാതെ മകളുടെ ദൃശ്യങ്ങൾ പരസ്യമാക്കിയതിനെതിരെ ഇയാൾ രംഗത്തെത്തി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ത്രീക്കെതിരെ കേസെടുത്തത്.
വ്യാജ പ്രചരണങ്ങളെയും സൈബർ കുറ്റകൃത്യങ്ങളെയും നേരിടുന്നതിനെക്കുറിച്ചുള്ള 2021ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 (ആർട്ടിക്കിളുകൾ 1, 44/3, 56, 59), വദീമാസ് എന്നറിയപ്പെടുന്ന കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള 2016-ലെ ഫെഡറൽ നിയമം നമ്പർ 3 (ആർട്ടിക്കിളുകൾ 1/6, 36, 69, 70, 71) എന്നിവ പ്രകാരമാണ് സ്‌ത്രീക്കെതിരെ കേസെടുത്തിരിക്കുന്നത്.
A UAE court sentenced an expatriate woman to one month in prison and deportation for sharing a video of her five-year-old relative on Snapchat without parental consent. The video reached over 11,000 viewers. The child's father filed a complaint, citing a violation of his daughter's privacy and rights.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |