ലോകത്തിലെ ഏറ്റവും വലിയ ചിപ്പി നിർമ്മാതാക്കളിലൊന്നായ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാംഗിനെ ചാരവലയത്തിൽ കുലുക്കി മുൻവ്യവസായ പ്രമുഖയായ ആലീസ് ഹുവാംഗ്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങൾ കൈമാറിയെന്ന് യു.എസ് അധികൃതർ സംശയിച്ചിരുന്ന ആലീസുമായി ജെൻസൻ ഗ ഹുവാംഗിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന മാദ്ധ്യമ റിപ്പോർട്ടുകളാണ് വിവാദത്തിന് തുടക്കമിട്ടത്.
മാദ്ധ്യമ പ്രവർത്തനം, ബാങ്കിംഗ്, ഇൻവെസ്റ്റ്‌മെനവ്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ആലീസ് ഹുവാംഗ്. ഹുനാൻ ടിവി, ചൈനയുടെ ഔദ്യോഗിക ദേശീയ ടെലിവിഷൻ ചാനലായ സിസി ടിവി എന്നിവിടങ്ങളിൽ മുൻപ് റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്നു. എച്ച്.എസ്.ബി.സിയുടെ പ്രൈവറ്റ് ബാങ്കിംഗ് വിഭാഗം പ്രസിഡന്റിന്റെ അസിസ്റ്റന്റായും ഇവർ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരേ കുടുംബപ്പേരാണെങ്കിലും ആലീസ് ഹുവാംഗിന് ജെൻസൻ ഹുവാംഗുമായി ബന്ധമില്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ആലീസിനെ കുറിച്ച് അറിയില്ലെന്ന് ഹുനാൻ ടിവിയുടെ എക്സിക്യുട്ടീവ് അവകാശപ്പെട്ടു. സിസി ടിവി വെബ്‌സൈറ്റിൽ ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് നിക്ഷേപ രേഖകൾ പ്രകാരം ചൈനീസ് ഗെയിമിംഗ് കമ്പനിയായ 7 റോഡുമായി ബന്ധമുള് ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിൽ എക്സിക്യുട്ടീവ് ഡയറക്ടറായും ഫണ്ട് മാനേജരായും ഹുവാംഗ് പ്രവർത്ത്ച്ചിട്ടുണ്ട്.
മെഗാസ്പീഡിന്റെ കോർപ്പറേറ്റ് ചരിത്രവും 7 റോഡിന്റെ സിംഗപ്പൂർ ആസ്ഥാനമായുള്ള വിദേശ ശാഖയായ 7 റോഡ് ഇന്റർനാഷണലുമായി ബന്ധപ്പെട്ടിരിക്കുന്നു. 2023ൽ സ്ഥാപിതമായ ഈ കമ്പനി, ആലീസ് ഹുവാംഗ് നയിക്കുന്ന ഹുവാംഗ് ലെ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. പിന്നീട് അതേ വർഷം തന്നെ ഇത് സ്വിഫ്റ്റ്ഡാറ്റയ്ക്ക് വിറ്റു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മെഗാസ്പീഡ് 4.8 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന എൻവിഡിയ ചിപ്പുകൾ വാങ്ങിയിട്ടുണ്ടെന്നാണ് 'ദി ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്.
Nvidia CEO Jensen Huang faced scrutiny over reported ties to Alice Huang, a former executive suspected by US authorities of sharing intelligence with China. Although sharing a surname, their lack of relation is confirmed. The controversy intensified as Alice Huang's company, Megaspeed, was linked to over $4.8 billion in Nvidia chip purchases during the past two years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |