ദുബായ്: യുഎഇയിൽ അടുത്ത വർഷം ജനുവരി ഒന്നുമുതൽ പുതിയ ഫെഡറൽ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം 24 മണിക്കൂറിനുള്ളിൽ പരമാവധി ഒൻപത് മണിക്കൂർ മാത്രമേ വാഹനമോടിക്കാൻ അനുവാദമുള്ളൂ. ഡ്രൈവിംഗിനെ ബാധിക്കുന്ന തരത്തിൽ ക്ഷീണമോ ഉറക്കച്ചടവോ അനുഭവപ്പെടുന്നവർ വാഹനമോടിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.
2026ലെ കാബിനറ്റ് തീരുമാനത്തെത്തുടർന്നാണ് പുതിയ നിർദേശങ്ങൾ നിലവിൽ വരുന്നത്. ട്രക്ക് ഡ്രൈവർമാർക്കോ മറ്റ് പ്രൊഫഷണൽ ഡ്രൈവർമാർക്കോ മാത്രമുള്ള നിയന്ത്രണമല്ല ഇത്. യുഎഇയിൽ വാഹനമോടിക്കുന്ന എല്ലാ ഡ്രൈവർമാർക്കും നിയമം ബാധകമാണ്. കൂടാതെ, വാഹനം ഓടിക്കുന്ന സമയത്തിന്റെ പരിധിയിൽ മാറ്റം വരുത്താൻ ഫെഡറൽ ട്രാഫിക് കൗൺസിലിന് അധികാരവുമുണ്ട്. ഒൻപത് മണിക്കൂർ യാത്ര പൂർത്തിയാക്കിയില്ലെങ്കിലും ക്ഷീണം കാരണം സുരക്ഷിതമായി വാഹനമോടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ യാത്ര തുടരാൻ പാടില്ലെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2025ൽ ഡ്രൈവർമാരുടെ ക്ഷീണവും ഉറക്കച്ചടവും കാരണം 20 വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. യാത്രയ്ക്ക് മുമ്പ് മതിയായ വിശ്രമം ഉറപ്പാക്കണമെന്നും ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തി വിശ്രമിക്കണമെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലെം ബിൻ സുവൈദാൻ നിർദേശിച്ചു.
The UAE will introduce new federal traffic rules from January 1, 2027, limiting all drivers to a maximum of nine hours of driving within 24 hours. Driving while excessively tired or sleepy will also be prohibited, regardless of the time already spent behind the wheel. Authorities reported 20 fatigue-related road accidents in 2025 and urged drivers to rest adequately before travelling.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |