SignIn
Kerala Kaumudi Online
Monday, 08 June 2026 1.45 PM IST

സ്വർണവില കുത്തനെ കുറയും? കോളടിച്ചത് പ്രവാസികൾക്ക്; പവന് കുറഞ്ഞത് പതിനായിരത്തോളം രൂപ

gold

ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണവില ഉയർന്നതും യുഎസ് പലിശനിരക്ക് വർദ്ധിച്ചതും കാരണം യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 519.74 ദിർഹമായി (13,487 രൂപ) കുറഞ്ഞു. ശനിയാഴ്‌ച ഇത് 521.75 ദി‌ർഹമായിരുന്നു (13,539 രൂപ). കഴിഞ്ഞ ഒരു മാസത്തിനിടെ 24 കാരറ്റ് സ്വർണം ഗ്രാമിന് 48.5 ദിർഹവും (1,258രൂപ) ജൂണിൽ മാത്രം ഇതുവരെ 27.75 ദിർഹവുമാണ് (720 രൂപ) കുറഞ്ഞത്. അതായത് കഴിഞ്ഞ ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയോളം വില കുറഞ്ഞു.

22 കാരറ്റിന് 481.25 ദിർഹം (12,488 രൂപ), 21 കാരറ്റ് സ്വർണത്തിന് 461.25 ദിർഹം (11,969 രൂപ), 18 കാരറ്റിന് 395.5 ദിർഹം (10,263.16 രൂപ), 14 കാരറ്റിന് 308.5 ദിർഹം ( 8,005രൂപ) എന്നിങ്ങനെയാണ് ഇന്നത്തെ വില. ആഗോളതലത്തിൽ സ്വർണം ഔൺസിന് 0.45 ശതമാനം വിലകുറഞ്ഞ് 4,310 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതത്വത്തിലായതിനാൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ പറഞ്ഞു. അതിനാൽത്തന്നെ സ്വർണത്തിൽ നിക്ഷേപം നടത്തിയവർ വലിയ ആശങ്കയിലാണ്. ഭാവിയിൽ സ്വർണവില കുത്തനെ ഇടിയുമോ എന്നും ആശങ്ക ഉയരുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, GOLD RATE, UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360