SignIn
Kerala Kaumudi Online
Sunday, 28 June 2026 12.24 AM IST

കുവൈറ്റിൽ ഇന്ത്യൻ പ്രവാസികൾക്കിടയിൽ കൊറോണ വ്യാപനം, ആകെ രോഗബാധിതർ 266, അധികൃതർക്ക് ആശങ്ക

kw

കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ വലിയ ഭയത്തിലാണ്. ഓരോ ദിവസം കഴിയും തോറും കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. അതിലേറെയും ഇന്ത്യാക്കാർ. കുവൈറ്റ് എന്ന് പറഞ്ഞാൽ അത് ഇന്ത്യാക്കാരുടെ രാജ്യമെന്ന് വേണമെങ്കിൽ പറയാം. കാരണം 14 ലക്ഷം കുവൈറ്റി സ്വദേശികളാണുള്ളത്. 10 ലക്ഷം ഇന്ത്യാക്കാരുണ്ട്. മറ്റൊരു രാജ്യത്ത് നിന്നും ഇത്രയും പേർ ഇവിടെയില്ല. ഇന്ത്യക്കാർക്കിടയിലെ വ്യാപനമാണ് കുവൈറ്റ് അധികൃതരും ഏറെ ഭയക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. വൈറസ് ബാധയിലും സ്വദേശികൾ കഴിഞ്ഞാൽ മുന്നിലുള്ളത് ഇന്ത്യക്കാരാണ്.

എട്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 266 ആയി.രാജ്യത്ത് ആകെ അഞ്ചുപേർ തിങ്കളാഴ്ച രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 72 ആയി. ബാക്കി 194 പേർ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 13 പേരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച 9 പേർക്കും തിങ്കളാഴ്ച 8പേർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം ഇന്ത്യക്കാരുടെ എണ്ണം 25 ആയി. മൂന്ന് പേർക്ക് രോഗം ബാധിച്ചത് ഏതുവഴിക്കാണെന്നത് കണ്ടെത്താനായിട്ടില്ല. ഇവർ താമസിക്കുന്ന ഭാഗങ്ങളും പോയ വഴികളും അധികൃതർ നിരീക്ഷിച്ച് വരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, KUWAIT, GULF, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360