
റിയാദ്: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. അസീർ പ്രവിശ്യയിൽ ചൊവ്വാഴ്ചയാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അലം അസ്ഫഹാനി ഹഖൂസ് നഖൂസ, കിബ്രം കൽഫ അർഖാവി ലമ, ലഖ്സ ഹെയ്ലു ഖബർ മറിയം ദസ്ത, മിലസ് ഖബർ മദീൻ ഖബറു വാലു, കിബ്രം തസ്ഫായ് ഖദീ മിലസ് എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. അന്വേഷണത്തിൽ പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞിരുന്നു.
കേസ് പരിഗണിച്ച പ്രത്യേക കോടതി കുറ്റങ്ങൾ പൂർണമായി ബോധ്യപ്പെട്ടതിെന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. തുടർന്ന് അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |