SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.40 PM IST

21കാരനായ മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യസമ്മാനം; ഇത്തവണത്തെ നാല് ലക്ഷപ്രഭുക്കളിൽ മൂന്നും ഇന്ത്യക്കാർ

vijay

അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ - നറുക്കെടുപ്പിൽ ഇന്ത്യക്കാരും ബംഗ്ലാദേശ് സ്വദേശിയും ഉൾപ്പെടെ നാലുപേർക്ക് സമ്മാനം. മലയാളി വിദ്യാർത്ഥി ഉൾപ്പെടെയുള്ള പ്രവാസികൾക്ക് 25,000 ദിർഹം (ഏകദേശം ആറര ലക്ഷം രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്.

2025 സെപ്‌തംബറിൽ ഉപരിപഠനത്തിനായി ദുബായിലെത്തിയ 21കാരനായ മലയാളി വിദ്യാർത്ഥി അദ്വൈത് സുരേഷ് നായരാണ് വിജയികളിൽ ഒരാൾ. രണ്ട് ബിഗ് ടിക്കറ്റെടുത്ത അദ്വൈതിന് പ്രൊമോഷന്റെ ഭാഗമായി നാല് സൗജന്യ ടിക്കറ്റുകൾ ലഭിച്ചു. ഇതിൽ ഒന്നിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചത്. അദ്വൈതിന്റെ മാതാപിതാക്കൾ ബഹ്‌റൈനിലാണ്. സമ്മാനത്തുക പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്വൈത് പറഞ്ഞു.

ദുബായ് ഇസ്ലാമിക് ബാങ്കിലെ ജീവനക്കാരനായ മംഗളൂരു സ്വദേശി വിജയ് മെനെസെസാണ് രണ്ടാമത്തെ വിജയി. 1998 മുതൽ ഇദ്ദേഹം കുടുംബസമേതം ദുബായിൽ താമസിക്കുകയാണ്. മൂന്ന് വർഷമായി വിജയ് പതിവായി ടിക്കറ്റെടുക്കുന്നുണ്ട്. ജന്മദിനമായ 12 ഉൾപ്പെടുത്തിയുള്ള ടിക്കറ്റിനാണ് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.

ഹരിയാന സ്വദേശിയായ വരുൺ ഭരദ്വജാണ് മൂന്നാമത്തെ വിജയി. ദുബായിൽ കമ്മ്യൂണിക്കേഷൻസ് അസിസ്റ്റൻഡായി ജോലി ചെയ്യുന്ന അദ്ദേഹം ഒരു വർഷം മുമ്പാണ് യുഎഇയിലെത്തിയത്. തന്റെ കടബാദ്ധ്യതകൾ തീർക്കാനും ഭാവി നിക്ഷേപങ്ങൾക്കുമായി മാറ്റിവയ്‌ക്കാനാണ് വരുൺ ആഗ്രഹിക്കുന്നത്.

2007 മുതൽ യുഎഇയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ബംഗ്ലാദേശി സ്വദേശി മുഹമ്മദ് നസീം ജലാലാണ് നാലാമത്തെ വിജയി. വർഷങ്ങളായി ഒറ്റയ്‌ക്കാണ് ഇദ്ദേഹം ടിക്കറ്റെടുക്കുന്നത്. ലഭിച്ച തുക ബിസിനസിന്റെ വളർച്ചയ്‌ക്കായി ഉപയോഗിക്കിമെന്ന് നസീം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, BIG TICKET, ABUDHABI, EXPATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360