SignIn
Kerala Kaumudi Online
Saturday, 20 June 2026 6.27 PM IST

ഗൾഫിൽ ലഹരി മരുന്ന് വില്പന: ഇന്ത്യൻ പൗരൻ സുരക്ഷാസേനയുടെ പിടിയിൽ, കണ്ടെത്തിയത് 58 കിലോഗ്രാം ‘ഖാത്'

drug-case

റിയാദ്: സൗദി അറേബ്യയിൽ ലഹരിമരുന്ന് വില്പനയ്ക്കിടെ ഇന്ത്യൻ പൗരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ‘ഖാത്' എന്ന നിരോധിത ലഹരിമരുന്ന് വിൽക്കുന്നതിനിടെയാണ് അഫ്‌വാജ് എന്നയാൾ സെക്യൂരിറ്റി പട്രോളിംഗ് വിഭാഗത്തിന്റെ പിടിയിലായത്. തെക്കൻ പ്രവിശ്യയായ അസീറിലെ അൽ ഫർഷ ഗവർണറേറ്റിൽ വച്ചാണ് ഇയാളുടെ കയ്യിൽ നിന്ന് 58 കിലോഗ്രാം ലഹരിമരുന്ന് സുരക്ഷാ സേന കണ്ടെത്തിയത്.

പ്രതി നിലവിൽ സുരക്ഷാസേനയുടെ കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും തുടർന്നുള്ള അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്തുകയോ വിൽക്കുകയോ ചെയ്യുന്നത് കടുത്ത നിയമ ലംഘനമാണെന്നും ഇത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി സുരക്ഷാ ഏജൻസിയെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സുരക്ഷാ വിഭാഗം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, SAUDI ARABIA, INDIAN CITIZEN, SECURITY TEAM ARRESTED, DRUG CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360