
മസ്കറ്റ്: രണ്ടുമാസം മുൻപ് ഒമാനിലെ മസ്‌കറ്റിൽ കാണാതായ കൊല്ലം സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ അനസ് നാസർ (30) ആണ് മരിച്ചത്. ഏപ്രിൽ 23മുതലാണ് യുവാവിനെ കാണാതായത്. അസെെബയിലെ മിലിട്ടറി ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎൻഎ പരിശോധന വഴി ഒമാൻ പൊലീസ് തിരിച്ചറിഞ്ഞു.
വാദി കബീറിലെ ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയിലാണ് അനസ് ജോലി ചെയ്തിരുന്നത്. സഹോദരന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാൻ അനസ് കമ്പനിയിൽ നിന്ന് ലീവെടുത്തിരുന്നു. മബേല സനായയിൽ ജോലി ചെയ്യുന്ന സഹോദരൻ ഐമൻഷായുടെ അടുക്കലെത്തുകയും ഏപ്രിൽ 22ന് അനസിനെ മസ്കറ്റ് വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്തതായാണ് വിവരം. എന്നാൽ അനസ് നാട്ടിലെത്തിയില്ല. തുടർന്നാണ് അനസിന്റെ സ്‌പോൺസർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |