SignIn
Kerala Kaumudi Online
Saturday, 31 October 2026 5.38 PM IST

സൗദിയിൽ ഈ രാജ്യക്കാർക്ക് ഇനി പ്രവേശിക്കാനാകില്ല; വിസയ്ക്ക് വിലക്കേർപ്പെടുത്തി രാജ്യം

saudi-arabia
പ്രതീകാത്മക ചിത്രം

റിയാദ്: എബോള വൈറസ് വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ രൂക്ഷമാകുന്നതിനിടെ സ്വന്തം പൗരന്മാർക്ക് യാത്രയ്ക്ക് വിലേക്കർപ്പെടുത്തി സൗദി അറേബ്യ. കെനിയയിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് .ഒപ്പം കെനിയയിൽനിന്ന് എത്തുന്നവർക്ക് എല്ലാത്തരം വിസകളും അനുവദിക്കുന്നത് നിർത്തിവയ്ക്കുകയും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തു.

സൗദി ആരോഗ്യ അധികൃതർ നടത്തിയ രോഗവ്യാപന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കെനിയയിൽനിന്ന് നേരിട്ടെത്തുന്ന യാത്രക്കാർക്ക് മാത്രമല്ല മൂന്നാമതൊരു രാജ്യം വഴി സൗദിയിലെത്തുന്നവർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. സൗദിയിലെത്തുന്നതിന് മുൻപുള്ള 21 ദിവസത്തിനിടെ കെനിയയിലോ എബോള ബാധ സ്ഥിരീകരിച്ച മറ്റ് രാജ്യങ്ങളിലോ താമസിച്ചിട്ടുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാനാകില്ല.

എബോള വ്യാപന സാദ്ധ്യതയുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കായി 2019 ജൂലായിൽ സൗദി അറേബ്യ ആരംഭിച്ച പ്രതിരോധ നടപടികളുടെ തുടർച്ചയായാണ് പുതിയ നിയന്ത്രണങ്ങൾ. ഈ വർഷം മേയിൽ നടപടികൾ കൂടുതൽ ശക്തമാക്കിയിരുന്നു. എബോള ആശങ്കയെ തുടർന്ന് ഈ വർഷം ജൂണിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രയും ആ രാജ്യങ്ങളിൽനിന്നുള്ള വരവും സൗദി നിയന്ത്രിച്ചിരുന്നു.

എബോള ബാധിത മേഖലകളോട് ചേർന്ന രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശനകവാടങ്ങളിലും ആരോഗ്യ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപന സാദ്ധ്യത വിലയിരുത്തുന്നതിനും രോഗബാധ നേരത്തേ കണ്ടെത്തുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നു. രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും രോഗവ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യാനുസരണം കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary

Saudi Arabia has banned its citizens from traveling to Kenya and suspended all visas for Kenyan visitors, citing escalating concerns over the Ebola virus. Entry is also prohibited for individuals who have visited Kenya or other Ebola-affected countries within 21 days, strengthening existing health measures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI ARABIA, KENYA TRAVEL BAN, SAUDI ENTRY BAN, VISA SUSPENSION, EBOLA CONCERNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360