SignIn
Kerala Kaumudi Online
Saturday, 31 October 2026 3.42 PM IST

അഞ്ചാമതൊരു കുഞ്ഞ് വേണമെന്ന് യുഎസ് വൈസ് പ്രസിഡന്റ്; ഇക്കാര്യം പറഞ്ഞാൽ വന്ധ്യംകരണം ചെയ്യുമെന്ന് ഭാര്യ

jd-vance-and-family
ജെ ഡി വാൻസും​ ഉഷ വാൻസും കുഞ്ഞുങ്ങളും

വാഷിംഗ്ടൺ: അഞ്ചാമതൊരു കുഞ്ഞ് വേണമെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ആഗ്രഹത്തിന് ഭാര്യ ഉഷ വാൻസ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ച‌ർച്ചയാകുന്നത്. അഞ്ചാമതൊരു കുഞ്ഞിനെക്കുറിച്ച് വീണ്ടും സംസാരിച്ചാൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കാര്യം എക്സിലൂടെ പ്രഖ്യാപിക്കുമെന്നായിരുന്നു ഉഷയുടെ മുന്നറിയിപ്പ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജെ ഡി വാൻസ് രസകരമായ ഈ കുടുംബാനുഭവം പങ്കുവച്ചത്.

തങ്ങൾക്ക് ആറുകുട്ടികൾ വേണമെന്ന ആഗ്രഹമുണ്ടെന്ന് ജെ.ഡി വാൻസ് അഭിമുഖത്തിനിടെ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉഷയോട് അഞ്ചാമതൊരു കുഞ്ഞിനെക്കുറിച്ച് തമാശയായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പരിചരിക്കുന്നതിനിടെ ഇത്തരമൊരു തമാശ വീണ്ടും പറയരുതെന്നായിരുന്നു ഉഷയുടെ പ്രതികരണം. ഇനിയും കുട്ടികളെ വേണമെന്ന കാര്യം പറഞ്ഞാൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കാര്യം എക്സിൽ പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് ഉഷ പറഞ്ഞതെന്ന് വാൻസ് അഭിമുഖത്തിൽ പറഞ്ഞു. അതോടെ അഞ്ചാമതൊരു കുഞ്ഞിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തൽക്കാലം വിരാമമായെന്നും അദ്ദേഹം തമാശരൂപേണ വ്യക്തമാക്കി.

ജെ ഡി വാൻസിനും ഉഷ വാൻസിനും നിലവിൽ നാല് കുട്ടികളാണുള്ളത്. ഇവാൻ, വിവേക്, മിറബെൽ എന്നിവരാണ് മൂത്ത മൂന്ന് മക്കൾ. ഏറ്റവും ഇളയ മകനായ അലക് നീൽ വാൻസ് ഈ വർഷം ജൂലായിലാണ് ജനിച്ചത്. ജെ ഡി വാൻസ് പങ്കുവച്ച ഈ കുടുംബസംഭാഷണം പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ ദമ്പതികളുടെ സംഭാഷണത്തെ രസകരമായി കണ്ടപ്പോൾ കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ബാദ്ധ്യതകളും ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തി.

English Summary

American Vice President JD Vance revealed in a Fox News interview that his wife, Usha Vance, warned she would announce his vasectomy on X if he pursued having a fifth child. Vance, who desires six children, shared this family anecdote. The couple currently has four children; their youngest was born last July.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JD VANCE, USHA VANCE, FIFTH CHILD, US VICE PRESIDENT, VASECTOMY WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360