
തിരുവനന്തപുരം: മിതമായ നിരക്കിൽ മരുന്നുകളും ആരോഗ്യ ഉത്പന്നങ്ങളും ലഭ്യമാക്കുന്നതിലെ മികവിന് അമൃത് ഫാർമസികൾക്ക് ദേശീയ പുരസ്കാരം. ടൈംസ് നെറ്റ്‌വർക്ക് ഇന്ത്യ ഹെൽത്ത് സമ്മിറ്റ് ആൻഡ് അവാർഡ്‌സ് 2026ലാണ് അംഗീകാരം ലഭിച്ചത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആയുഷ്, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ് ജാധവിൽനിന്ന് എച്ച്.എൽ.എൽ റീട്ടെയിൽ ബിസിനസ് ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
ഗുണമേന്മയുള്ള മരുന്നുകൾ, ഇംപ്ലാന്റുകൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ചികിത്സാച്ചെലവും രോഗികളുടെ സ്വന്തം ചെലവും കുറയ്ക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. എച്ച്.എൽ.എല്ലിനു കീഴിൽ രാജ്യത്തുടനീളം 288 അമൃത് ഫാർമസി ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |