SignIn
Kerala Kaumudi Online
Friday, 30 October 2026 7.48 PM IST

ഉത്തരാഖണ്ഡ് ഹെലികോപ്ടർ അപകടം ; പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു

READ ENGLISH VERSION

helicopter-crash-
ഉത്തരഖണ്ഡിലുണ്ടായ ഹെലികോപ്ടർ അപകടം

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ആറു പേർ മരിച്ചു. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് യാത്രക്കാരുമായി പോയ ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്ടർ ആണ് തകർന്നുവീണത്. ജോഷിമഠ്- ബദരീനാഥ് പാതയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. പൈലറ്റ് ക്യാപ്ടൻ ഹിമാൻഷു,​ യാത്രക്കാരായ പ്രതാപ,​ അരുൺ,​ ശങ്കർ ഗൗഡ,​ സുധീർ കെ.,​ എച്ച്.എസ് നടരാജ് എന്നിവരാണ് മരിച്ചത്.

കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ബദരീനാഥിൽ നിന്ന് ഉച്ചയ്ക്ക് 1.15ന് പറന്നുയർന്ന ഹെലികോപ്ടർ ഹാത്തി പർവത് നേഖലയ്ക്ക് സമീപം വച്ച് ആശയ വിനിമയം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജെ.പി പവർഹൗസിന് സമീപം മാർവാരി പാലത്തിനടുത്തുള്ള മലഞ്ചെരുവിലേക്ക് ഉച്ചയ്ക്ക് 2.20ഓടെ ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടമായതെന്ന് ഉത്തരഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിട്ടി അറിയിച്ചു. ട്രാക്കിംഗ് സംവിധാനത്തിലും ഹെലികോപ്ടറിന്റെ സിഗ്നൽ ലഭിക്കാതായതോടെ സ്ഥാനം കണ്ടെത്താനായില്ല . സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ഉത്തരാഖണ്ഡിലെ ചാർധം തീർത്ഥാടന പാതയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ബദരീനാഥ്.

English Summary

A Trans Bharat Aviation helicopter crashed in Uttarakhand on Friday afternoon, killing six people, including the pilot. The incident occurred near the Joshimath-Badrinath route while the helicopter was traveling from Badrinath to Phata. Heavy snowfall was reported in the area, and communication with the aircraft was lost prior to the crash.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UTTARAKHAND HELICOPTER ACCIDENT, UTTARAKHAND HELICOPTER CRASH, CHOPPER CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360