
ന്യൂഡൽഹി: ഇന്ത്യയിൽ 2011നും 2023നും ഇടയിൽ 49.6 കോടിപ്പേർ ദാരിദ്ര്യ മുക്തി നേടിയെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഈ കാലയളവിൽ ഇന്ത്യയിലെ ദാരിദ്ര്യം 27.1ൽ നിന്ന് 2.6 ശതമാനമായി കുറഞ്ഞു. ലോകത്തെ ഏറ്റവും വേഗത്തിലുള്ള ദാരിദ്യ മുക്തിയാണിത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അനുപാതം 57.7ൽ നിന്ന് 16.1 ശതമാനവുമായി. ശക്തമായ ഉപഭോഗ വളർച്ച, സ്ത്രീകൾ തൊഴിൽ ചെയ്യുന്നത്, ഭക്ഷ്യ സബ്സിഡികൾ തുടങ്ങിയവ ദാരിദ്ര്യം കുറയാൻ കാരണമായി. ദരിദ്ര ജനസംഖ്യയുടെ 57 ശതമാനവും ഉത്തർപ്രദേശ് മുതൽ പശ്ചിമ ബംഗാൾ വരെയുള്ള മേഖലയിലാണ്. 2017- 2023 കാലത്ത് 13.4 കോടി ആളുകളുടെ തൊഴിൽ ശേഷിയും വർദ്ധിച്ചു. എങ്കിലും 2026- 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദങ്ങളിൽ തൊഴിലില്ലായ്മ 14.6ൽ നിന്ന് 15.9 ശതമാനമായി ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |