ഇന്ത്യൻ ക്രിക്കറ്റ് ടീം
ഹൈദരാബാദ്: ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ സ്ലോ ബോളുകളും യോർക്കുകളും കൃത്യമായി പ്രയോഗിച്ചതാണ് ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിൽ വിജയിക്കാൻ സഹായിച്ചതെന്ന് വെസ്റ്റ് ഇൻഡീസ് പേസർ കീമോ പോൾ.
ഹൈദരാബാദിൽ ഇന്നലെ നടന്ന മത്സരത്തിൽ 24 റണസിനായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തപ്പോൾ ഇന്ത്യ 223 റൺസിന് ഓൾഔട്ടായി. നിർണായക ഘട്ടത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കീമോ പോളാണ് വെസ്റ്റ് ഇൻഡീസിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.
'ആദ്യ അഞ്ച് ഓവറുകൾക്ക് ശേഷം ബാറ്റർമാരിൽനിന്ന് ലഭിച്ച സന്ദേശം പിച്ച് ബാറ്റിംഗിന് വളരെ മികച്ചതാണെന്നായിരുന്നു. ഓന്നോ രണ്ടോ പന്തുകൾ പിടിച്ചുനിന്നു. അതൊഴിച്ചാൽ ബാറ്റിംഗിന് അനുകൂലമായിരുന്നു. ബൗളർമാരെന്ന നിലയിൽ സ്ലോ ബോളുകൾ ഞങ്ങളെ ഏറെ സഹായിച്ചു. മറ്റ് വേദികളിൽ പന്തിന് ഇത്രത്തോളം ഗ്രിപ്പ് ലഭിക്കാറില്ല. എന്നാൽ ഇവിടെ അത് ഫലപ്രദമായി'- പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ റണ്ണെടുത്ത് മുന്നേറുന്നതിനിടെ നിർണായക സമയത്തായിരുന്നു പോളിന്റെ വിക്കറ്റ് വേട്ട. നിതീഷ് കുമാർ റെഡിയെയും പ്രിൻസ് യാദവിനെയും തുടർച്ചയായ പന്തുകളിൽ പുറത്താക്കിയ താരം, പിന്നീട് അക്സർ പട്ടേലിന്റെ വിക്കറ്റും വീഴ്ത്തി വെസ്റ്റ് ഇൻഡീസിന്റെ വിജയം ഉറപ്പിച്ചു. ബൗളിംഗിലെ തന്ത്രത്തെക്കുറിച്ചും പോൾ വിശദീകരിച്ചു. കഴിയുന്നത്ര സമയം പന്ത് പിച്ചിലേക്കെറിഞ്ഞ് ബാറ്റർമാരെ സമ്മർദത്തിലാക്കുകയായിരുന്നു പദ്ധതിയെന്നും വലിയ ഷോട്ടുകൾക്ക് ശ്രമിക്കുമെന്ന് ഉറപ്പായ ഘട്ടങ്ങളിൽ യോർക്കറുകൾ കൃത്യമായി എറിയാൻ ശ്രദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ടീമിലെ വിശദമായ ചർച്ചകളും ഓരോ താരത്തിന്റെയും ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമാണ് സമ്മർദഘട്ടങ്ങളിൽ പദ്ധതി നടപ്പാക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഓരോ ടീമിനും അവരുടേതായ പദ്ധതികളുണ്ട്. ഞങ്ങൾ ഒരുമിച്ചിരുന്ന് അവ ചർച്ചചെയ്യാറുണ്ട്. ചിലപ്പോൾ ദീർഘമായ ടീം മീറ്റിംഗുകളുണ്ടാകും. എന്താണ് ചെയ്യേണ്ടത്, ഫീൽഡ് എങ്ങനെ ക്രമീകരിക്കണം, എന്റെ പദ്ധതിയെന്താണ് തുടങ്ങിയ കാര്യങ്ങളിൽ എനിക്ക് വ്യക്തതയുണ്ടായിരുന്നു. ആ പദ്ധതി വെളിപ്പെടുത്താൻ കഴിയില്ലെങ്കിലും അവ നന്നായി നടപ്പാക്കാനായെന്ന് കരുതുന്നു'- പോൾ പറഞ്ഞു. മഞ്ഞുവീഴ്ചയുണ്ടാകുമ്പോൾ രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിന് പന്തിൽ ഗ്രിപ് നിലനിർത്തുക പ്രയാസമാകാറുണ്ട്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ മഞ്ഞുവീഴ്ചയില്ലാതിരുന്നത് തങ്ങൾക്ക് ഗുണകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
West Indies pacer Keemo Paul revealed that accurate slow balls and yorkers were key to his team's 24-run victory over India in the fourth T20 match in Hyderabad. Paul claimed five wickets, helping restrict India to 223 all out while defending a target of 248.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |