ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട വിമാനമാണ് പലതവണ സമയം മാറ്റിയ ശേഷം ഒടുവിൽ റദ്ദാക്കിയത്. മണിക്കൂറുകളോളം വിമാനത്താവളത്തിൽ ഇരുന്ന് വലഞ്ഞ യാത്രക്കാരെ ഒടുവിൽ പുറത്തുള്ള ഹോട്ടലിലേക്ക് മാറ്റി.
സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനം റദ്ദാക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. നാല് മണിക്കൂറിലേറെ എസിയില്ലാതെ വിമാനത്തിൽ ഇരുത്തിയതായും യാത്രക്കാർ പരാതിപ്പെട്ടു. ഇവരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. പുതിയ സമയം പിന്നീട് അറിയിക്കും. കഴിഞ്ഞ ബുധനാഴ്‌ചയും ദുബായിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |