ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഫണ്ടിംഗും തന്റെ സാമ്പത്തിക സ്രോതസുകളും അന്വേഷിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി തിരഞ്ഞെടുപ്പ് കമ്മിഷനും സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിനും (സി.ബി.ഐ.സി), മഹാരാഷ്ട്ര സർക്കാരിനും പരാതി നൽകിയിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് അഭിജീത്.
'പഠനത്തിനായി ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. ഇതുകൂടാതെ കുറച്ച് വിദ്യാഭ്യാസ വായ്‌പകളും എടുത്തിരുന്നു. ഈ വായ്‌പകൾ ഇപ്പോൾ അടച്ചുകൊണ്ടിരിക്കുകയാണ്'- മുതിർന്ന മാദ്ധ്യമപ്രവർത്തകയായ ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ അഭിജീത് വ്യക്തമാക്കി.
ക്രൗഡ് ഫണ്ടിംഗിലൂടെയായിരിക്കും പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. പണം വാങ്ങുന്നതിലെ എല്ലാ കാര്യങ്ങളും വളരെ സുതാര്യമായിരിക്കും. അനേകം പേർ നമുക്ക് ആഹാരം നൽകിയത് പ്രതിഷേധ സമരത്തിനുവന്ന ആളുകൾ കണ്ടുകാണും. വെള്ളം സ്വന്തം പണത്തിലാണ് പ്രതിഷേധക്കാർ വാങ്ങിയത്. വെള്ളം തരാമെന്നും എന്നാൽ ആരോടും ഇക്കാര്യം വെളിപ്പെടുത്തരുതെന്നും ചില പൊലീസുകാർ പോലും പറഞ്ഞു'- അഭിജീത് വെളിപ്പെടുത്തി.
അതേസമയം, സിജെപിയുടെ പ്രവർത്തനവും അവർക്ക് ലഭിച്ച ധനസഹായങ്ങളും സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടുണ്ടെന്ന് തിവാരി പറയുന്നു. രജിസ്റ്റർ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയായ സിജെപി സംഭാവനകൾ സ്വീകരിച്ചത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം തെറ്റാണ്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവ് ഭഗവൻറാവു ദിപ്കെയുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും തിവാരി വ്യക്തമാക്കി.
60,000-65,000 രൂപ ശമ്പളം വാങ്ങിയിരുന്ന എം.ഐ.ഡി.സി മുൻ ജൂനിയർ എൻജിനിയറായ ഭഗവൻറാവു ദിപ്കെയ്‌ക്ക് മക്കളെ അമേരിക്കയിൽ അയച്ച് പഠിപ്പിക്കാനുള്ള പണം എവിടെ നിന്ന് കിട്ടി. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടതായി ഇയാൾ അറിയിച്ചു.
Abhijeet Deepke, founder of the Cockroach Janata Party (CJP), responded to demands for an investigation into his funding and financial sources. After a complaint was filed with authorities, he said he studied at Boston University on a scholarship, took educational loans, and is currently repaying those loans.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |