SignIn
Kerala Kaumudi Online
Monday, 03 August 2026 2.34 AM IST

ജമ്മു കാശ്മീരിൽ ഭീകരൻ പിടിയിൽ

1

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാസേന ഭീകരനെ പിടികൂടി. ഷീരി മേഖലയിലുള്ള ഫത്താഗഢിൽ സൈന്യവും പൊലീസും ചേർന്നുനടത്തിയ ഓപ്പറേഷനിടെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളുൾപ്പെടെ പിടിച്ചെടുത്തു. മേഖലയിൽ കൂടുതൽ തെരച്ചിൽ നടത്തിവരികയാണെന്ന് സേന അറിയിച്ചു. കുൽഗാമിൽ രണ്ട് തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് സംഭവം.

പാക് ഭീകര സംഘടനയായ ലഷ്കറെ ത്വയ്‌ബയുടെ ഉപവിഭാഗമായ ദ റെസിഡന്റ്സ് ഫ്രണ്ട് (ടി.ആർ.എഫ്)​ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ജൂലായ് 22ന് അനന്ത്നാഗിൽ പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ച ആക്രമണത്തിന് പിന്നിലും ഈ ഭീകരസംഘടനയാണെന്നാണ് വിവരം. തുടർന്ന് രജൗരി ജില്ലയിലെ ഭംഗായി വനമേഖലയിൽ ഭീകരരുടേതെന്ന് സംശയിക്കുന്ന ഒളിത്താവളം സുരക്ഷാ സേന നശിപ്പിക്കുകയും ആയുധങ്ങളുൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAMMU, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360