ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പരാജയപ്പെട്ട മണ്ഡലത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഡിഎംകെ നേതാവ് എൻആർ ഇളങ്കോ എംപി. ഇവിഎം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ആരോപണം. കൊളത്തൂർ മണ്ഡലത്തിൽ 8,795 വോട്ടുകൾക്കാണ് സ്റ്റാലിൻ ടിവികെ സ്ഥാനാർത്ഥി വിഎസ് ബാബുവിനോട് പരാജയപ്പെട്ടത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡിഎംകെയുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ 14 പോളിംഗ് ബൂത്തുകളിലെ മെഷീനുകളിൽ പരിശോധന ആരംഭിച്ചത്. 500 മുതൽ 1400 വോട്ടുകൾ വരെ ചെയ്തുള്ള മോക്ക് പോളിൽ 412 വോട്ടിനുശേഷം വിവിപാറ്റ് യന്ത്രത്തിൽ ലൈറ്റുതെളിയുന്നില്ലെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. എന്നാൽ ഇത് സാങ്കേതിക പ്രശ്നം മാത്രമാണെന്നായിരുന്നു ജില്ലാ തിരഞ്ഞടുപ്പ് ഓഫീസർ ജിഎസ് സമീരന്റെ വിശദീകരണം. തുടർന്ന് സംഭവം വിവാദമായതോടെയാണ് മെഷീനുകളിൽ പരിശോധന ആരംഭിച്ചത്.
മെഷീനുകളുടെ കൺട്രോൾ യൂണിറ്റും വിവിപാറ്റ് വിവരങ്ങളും ഒത്തുനോക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ഡിഎംകെ ആരോപിച്ചു. വോട്ടിംഗ് മെഷീനുകൾ പരിശോധിക്കാൻ സമയപരിധിക്കുള്ളിൽ അപേക്ഷ നൽകിയിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായും ആരോപണമുണ്ട്.
The DMK has alleged irregularities in the constituency where M.K. Stalin was defeated, claiming that the VVPAT (Voter Verifiable Paper Audit Trail) machine's indicator light did not turn on during voting. The party has raised concerns about the voting process and called for an investigation into the alleged malfunction and possible electoral irregularities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |