SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

കർണാടകയിൽ മഴക്കെടുതി; മണ്ണിടിച്ചിലിൽ ദമ്പതികളും കുട്ടിയും മരിച്ചു

j

ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. തീർത്ഥഹള്ളി ഇന്ദിരാനഗറിൽ ഇന്നലെ പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. കൊപ്പാൽ ജില്ലയിലെ കൊക്കരെഗരു സ്വദേശികളായ മല്ലികാർജ്ജുൻ (35), ഭാര്യ നാഗവേണി (28), മൂന്ന് വയസുകാരനായ മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്.

കുന്നിൻഭാഗം ഇടിഞ്ഞ് ഇവർ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മറ്റൊരു ഷെഡിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സംഭവസ്ഥലം തീർത്ഥഹള്ളി എം.എൽ.എ അരഗ ജ്ഞാനേന്ദ്ര സന്ദർശിച്ചു. അപകടസാദ്ധ്യത കണക്കിലെടുത്ത് സമീപത്തെ എട്ട് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വരൾച്ചാബാധിത പ്രദേശങ്ങളിൽ നിന്ന് തൊഴിൽ തേടിയെത്തിയതാണ് മല്ലികാർജ്ജുനും കുടുംബവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARNATAKA LANSLIDE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360