അമൃത്സർ: അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം ഫോമിന് പിന്നാലെ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ്മ. പഞ്ചാബ് ഇന്റർഡിസ്ട്രിക് ടൂർണമെന്റിൽ അമൃത്സറിനായി ഇരട്ട സെഞ്ച്വറി നേടിയാണ് താരത്തിന്റെ ഗംഭീര തിരിച്ചുവരവ്. തർൺ താരണെതിരായ മത്സരത്തിൽ വെറും 91 പന്തുകൾ നേരിട്ട അഭിഷേക് 233 റൺസാണ് അടിച്ചുകൂട്ടിയത്. 15 ഫോറുകളും 25 സിക്സറുകളും അടങ്ങിയതായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. 256.04 ആണ് മത്സരത്തിൽ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
മത്സരത്തിൽ ഓപ്പണറായെത്തിയ അഭിഷേക്, അഭയ് ചൗധരിയുമായി ചേർന്ന് ഒന്നാം വിക്കറ്റിൽ 305 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. അഭയ് 85 പന്തുകളിൽ നിന്ന് 93 റൺസ് നേടി മികച്ച പിന്തുണ നൽകി. തുടർന്ന് 25-ാം ഓവറിൽ ആശിഷ് ലോറൻസിന്റെ പന്തിൽ കൂടാരം കയറുമ്പോഴും അഭിഷേക് ഇരട്ട സെഞ്ച്വറി കൂട്ടിച്ചേർത്തിരുന്നു. അഭിഷേകിന്റെ കരുത്തിൽ അമൃത്സർ ടീം നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 533 റൺസെന്ന വലിയ സ്‌കോറിലെത്തി.
കുറേ നാളുകളായി മോശം ഫോമിലൂടെയാണ് അഭിഷേക് ശർമ്മ കടന്നുപോയിരുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 26.2 ശരാശരിയിൽ 131 റൺസ് മാത്രമാണ് താരം നേടിയത്. അയർലണ്ടിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് 24.5 ശരാശരിയിൽ 49 റൺസായിരുന്നു താരത്തിന്റെ സ്‌കോർ. അവസാന 10 ട്വന്റി-20 ഇന്നിംഗ്‌സുകളിൽ താരത്തിന് നേടാനായത് ഒരേയൊരു അർദ്ധസെഞ്ച്വറി മാത്രമാണ്. മോശം പ്രകടനത്തിന് ശേഷമുള്ള അഭിഷേകിന്റെ ഇരട്ട സെഞ്ച്വറി താരത്തിന്റെ ഗംഭീര തിരിച്ചുവരവായാണ് ആരാധകർ കാണുന്നത്.
Following a lean patch in international cricket, Indian cricketer Abhishek Sharma made a spectacular return to form in the Punjab Inter-District Tournament playing for Amritsar against Tarn Taran.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |