SignIn
Kerala Kaumudi Online
Friday, 06 November 2026 4.05 PM IST

ബിഗ്‌ ബിയുടെ വീടിനും ബോംബ് ഭീഷണി; ബോംബെ ഹൈക്കോടതിയും ഓഹരി വിപണിയും ലക്ഷ്യം, മുംബയിൽ ജാഗ്രത

amitabh-bachchan
ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽനിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന അമിതാഭ് ബച്ചൻ

മുബയ്: നഗരത്തിലെ പ്രമുഖ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ മുംബയിൽ ജാഗ്രത ശക്തമാക്കി. ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ബോളിവുഡ് സൂപ്പർതാരം അമിതാഭ്‌ ബച്ചന്റെ വസതിയായ ജൽസ തുടങ്ങിയവയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്.

ബോംബെ ഹൈക്കോടതിക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുള്ളത്. സംഭവത്തിൽ മുബയ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുരക്ഷാ ഏജൻസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, അമിതാഭ് ബച്ചന് നേരിട്ട് ഭീഷണി സന്ദേശം ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഭീഷണി സന്ദേശങ്ങൾക്ക് പിന്നാലെ എല്ലാ ഞായറാഴ്‌ചയും സ്വവസതിയായ ജൽസയ്‌ക്ക് മുന്നിലെത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് സന്ദർശനത്തിൽ മാറ്റമുണ്ടായി. ഇത്തവണ മകൻ അഭിഷേക് ബച്ചനൊപ്പം സുരക്ഷാ ഗ്ലാസ് കവചത്തിന് പിന്നിൽനിന്നാണ് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്‌തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബോളിവുഡ് താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ ആശങ്ക അറിയിച്ച് ഓൾ ഇന്ത്യാ സിനിമാ വർക്കേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി.

കഴിഞ്ഞ ഒക്‌ടോബർ 18ന് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ സിനിമാതാരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഈ ആഴ്‌ച നടന്മാരായ തുഷാർ കപൂറിനും ആയുഷ്‌മാൻ ഖുറാനയ്‌ക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇവയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

English Summary

A bomb threat targeting Amitabh Bachchan's residence, Bombay High Court, BSE and Worli Racecourse has put Mumbai on high alert. Police have launched an investigation to identify the sender.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMITABH BACHCHAN, BOMB THREATS, MUMBAI BOMB THREAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360