SignIn
Kerala Kaumudi Online
Friday, 06 November 2026 11.13 AM IST

മരിക്കാനായി നദിയിലേക്ക് ചാടി യുവതി, മുതല കടിച്ചതോടെ രക്ഷിക്കണമെന്ന് നിലവിളി; രക്ഷകരായത് പൊലീസും നാട്ടുകാരും

crocodle-attack
പ്രതീകാത്മക ചിത്രം (എഐ നിർമിതം)​

ബംഗളൂരു: കർണാടകയിൽ ആത്മഹത്യചെയ്യാൻ നദിയിൽ ചാടിയ യുവതിയെ രക്ഷിച്ച് നാട്ടുകാരും പൊലീസും. മരിക്കാനായി നദിയിൽ ചാടിയ യുവതിയെ മുതല കടിച്ചതായി പൊലീസ് പറഞ്ഞു. കുക്കെ സുബ്രഹ്മണ്യയിലെ കുമാരധര പാലത്തിന് സമീപം ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

വ്യക്തിപരമായ കാരണങ്ങളാൽ മാനസികവിഷമത്തിലായിരുന്ന യുവതി ജീവനൊടുക്കണമെന്ന് ഉദ്ദേശത്തോടെ നദിയിലേയ്ക്ക് ചാടുകയായിരുന്നു. വെള്ളത്തിൽ കിടന്ന യുവതിയെ നദിയിലുണ്ടായിരുന്ന മുതല കടിക്കുകയായിരുന്നു. മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി നദിയിൽ കിടന്ന് തന്നെ രക്ഷിക്കണമെന്ന് ഉറക്കെ നിലവിളിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സമീപത്തെ ലോഡ്ജിലെ ജീവനക്കാർ യുവതിയുടെ നിലവിളി കേട്ട് സുബ്രഹ്മണ്യ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ യുവതിയെ നദിയിൽ നിന്ന് കരയിൽ കയറ്റുകയും തുടർന്ന് അടുത്തുള്ള പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലിംഗിന് ശേഷം യുവതിയെ കുടുംബത്തിനൊപ്പം അയച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

English Summary

In Karnataka, a woman attempting suicide by jumping into the Kumara Dhara river was rescued by locals and police after being bitten by a crocodile. The incident occurred near Kukke Subramanya on Wednesday night. She was hospitalized, received counseling, and later reunited with her family. No complaint was registered.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CROCODILE ATTACK, WOMAN RESCUED FROM RIVER, SUICIDE ATTEMPT, POLIC RESCUE, KARNATAKA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360