ആർത്തവസമയത്തോ ആദ്യ ആർത്തവം ഉണ്ടാകുമ്പോഴോ ടാറ്റൂ ചെയ്യുന്നത് സുരക്ഷിതമാണോയെന്നത് പലരുടെയും സംശയമാണ്. എന്നാൽ, ആർത്തവ സമയത്ത് ടാറ്റൂ ചെയ്യുന്നത് പൂർണമായും സുരക്ഷിതമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, ടാറ്റൂ ചെയ്യുന്നതും ആർത്തവവും തമ്മിൽ ചില ബന്ധങ്ങളുണ്ട്. അതിനായി ടാറ്റൂ ചെയ്യുന്നതിന് മുൻപായി ആർത്തവസമയത്ത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടതുണ്ട്.
ആർത്തവസമയത്തോ അതിന് തൊട്ടുമുൻപോ ടാറ്റൂ ചെയ്യുമ്പോൾ പല സ്‌ത്രീകളിലും കൂടുതൽ വേദന അനുഭവപ്പെടാറുണ്ടെന്ന് പറയാറുണ്ട്. ഇപ്പോഴിതാ, ഇത് ശരിയാണെന്നാണ് പഠനങ്ങളും വ്യക്തമാക്കുന്നത്. ആർത്തവസമയത്തും അതിന് തൊട്ടുമുൻപുള്ള ഘട്ടത്തിലും ശരീരത്തിലെ ഈസ്‌ട്രജന്റെ അളവ് ഗണ്യമായി കുറയുന്നു. ഈസ്‌ട്രജൻ അളവ് കുറയുന്നത് വേദനയോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത അഥവാ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതുമൂലം സൂചി കുത്തുമ്പോഴുണ്ടാകുന്ന വേദന കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നു. 'പെയിൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഈസ്‌ട്രജൻ അളവ് ഏറ്റവും കൂടുതലായിരിക്കുന്ന ആർത്തവചക്രത്തിന്റെ മധ്യഘട്ടത്തെ അപേക്ഷിച്ച് ആർത്തവ സമയത്തും അതിന് തൊട്ടുമുൻപും സ്‌ത്രീകൾക്ക് വേദന കൂടുതൽ ശക്തമായി അനുവപ്പെടാറുണ്ടെന്നാണ് കണ്ടെത്തൽ.
ആർത്തവസമയത്ത് ശരീരത്തിൽ 'പ്രോസ്റ്റാഗ്ലാൻഡുകൾ' എന്ന സംയുക്തങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നത് വീക്കത്തിന് കാരണമാകുന്നു. ഇവയാണ് വയറുവേദനയ്‌ക്കും വയർ വീക്കത്തിനും കാരണമാകുന്നത്. കൂടാതെ ഇവ ശരീരത്തിന്റെ വേദനയോടുള്ള പ്രതികരണത്തെ കൂടുതൽ തീവ്രമാക്കുകയും ചെയ്യുന്നു. ശരീരത്തിൽ വീക്കം കൂടുമ്പോൾ ചെറിയ അസ്വസ്ഥതകൾ പോലും കൂടുതൽ ശക്തമായി അനുഭവപ്പെടുന്നു.
ആർത്തവത്തോടനുബന്ധിച്ചുള്ള വയറുവേദന, മൂഡ് സ്വിംഗ്‌സ്, തളർച്ച എന്നിവ അനുഭവപ്പെടുന്ന സമയത്ത് മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് ടാറ്റൂ ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടേറിയ അനുഭവമായി മാറാം.
ആർത്തവസമയമായതിനാൽ ടാറ്റൂ ചെയ്യുന്ന ഭാഗത്തുനിന്ന് കൂടുതൽ ചോര വരണമെന്നില്ല. എന്നാൽ, ആർത്തവസമയത്തനുഭവപ്പെടുന്ന വയറുവേദന കുറയ്‌ക്കാനായി കഴിക്കുന്ന ഐബുപ്രൂഫിൻ പോലുള്ള ചില ഗുളികകൾ രക്തം കട്ടപിടിക്കുന്നത് സാവധാനത്തിലാക്കുന്നു. അതിനാൽതന്നെ ഈ സമയം ടാറ്റൂ ചെയ്‌താൽ രക്തസ്രാവം കൂടുതലായി അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്.
ആർത്തവസമയത്ത് ശരീരത്തിലെ ജലാംശത്തിന്റെ അളവിൽ ഏറ്റക്കുറച്ചിലുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. നേരിയ നിർജലീകരണം പോലും ശരീരത്തിന്റെ വേദന സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു. അതിനാൽ ടാറ്റൂ ചെയ്യുന്നതിനു മുൻപായി നന്നായി വെള്ളം കുടിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം വേദന കൂടുതലായി അനുഭവപ്പെടാം. ടാറ്റൂ ചെയ്‌തതിന് ശേഷം പുരുഷന്മാരെക്കാൾ കൂടുതലായി വേദന അനുഭവപ്പെടുന്നത് സ്‌ത്രീകൾക്കാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്‌ത്രീകൾക്കുണ്ടാകുന്ന സമ്മർദം, തളർച്ച, ഹോർമോൺ വ്യതിയാനം എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കാറുണ്ട്.
പ്രായപരിധി: നിയമപരമായി ടാറ്റൂ ചെയ്യാൻ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ചർമ്മവും ശരീരവും വളരുന്ന ഘട്ടമായതിനാലാണ് ടാറ്റൂ ചെയ്യാൻ അനുവദിക്കാത്തത്.
ആരോഗ്യസുരക്ഷ: അംഗീകൃതവും വൃത്തിയുള്ളതും ടാറ്റൂ സ്റ്റുഡിയോകൾ മാത്രം തിരഞ്ഞെടുക്കുക.
Getting a tattoo during menstruation is generally safe, but hormonal changes may increase pain sensitivity and discomfort. Learn about the possible effects, bleeding risks, hydration, and precautions to take before getting inked.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |