SignIn
Kerala Kaumudi Online
Friday, 06 November 2026 12.44 AM IST

അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം പ്രതിയെ ഹാജരാക്കണം: സുപ്രീം കോടതി

supreme-court

വ്യവസ്ഥ പാലിച്ചില്ലെങ്കിൽ പ്രതിയെ മോചിപ്പിക്കണം

ന്യൂഡൽഹി: അറസ്റ്ര് രേഖപ്പെടുത്തി 24 മണിക്കൂറിനകമല്ല, കസ്റ്രഡിയിലെടുത്ത് 24 മണിക്കൂറിനകം തന്നെയാണ് പ്രതിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതിയെ ഹാജരാക്കുമ്പോൾ കസ്റ്രഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേട്ട് രേഖപ്പെടുത്തണം. 24 മണിക്കൂർ സമയപരിധി പാലിക്കപ്പെട്ടോയെന്ന് ഉറപ്പുവരുത്തണം. അങ്ങനെയല്ലെങ്കിൽ അതു നിയമവിരുദ്ധ കസ്റ്റഡിയാണ്. ഭരണഘടനയിലെയും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെയും വ്യവസ്ഥകൾക്കും വിരുദ്ധമാണ്. അങ്ങനെയെത്തുന്ന പ്രതിയെ മജിസ്ട്രേട്ട് ഉടൻ മോചിപ്പിക്കണമെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ത്രിപുരയിലെ ലഹരിമരുന്ന് കടത്തുക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണിത്. 18 മണിക്കൂറോളം വൈകിയാണ് പ്രതികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയത്. അറസ്റ്ര് ചെയ്‌ത സ്ഥലത്തു നിന്ന് മജിസ്ട്രട്ട് കോടതിയിലേക്കുള്ള യാത്രാസമയം കൂടുതലാണെങ്കിൽ മാത്രമാണ് വ്യവസ്ഥയിൽ ഇളവുള്ളതെന്നും കോടതി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360