SignIn
Kerala Kaumudi Online
Friday, 06 November 2026 1.36 AM IST

ഇന്നിംഗ്സ് 6,റൺസ് 834 ചരിത്രമെഴുതി ചിന്മയ്

chinmay-suthar

മുംബയ് : ഈ സീസണിൽ രഞ്ജി ട്രോഫിയിൽ നാലുമത്സരങ്ങളിലെ വെറും ആറ് ഇന്നിംഗ്സുകളിൽ നിന്ന് മിസോറാം ബാറ്റർ ചിന്മയ് സുതർ അടിച്ചുകൂട്ടിയത് 834 റൺസ്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ ആദ്യ ആറ് ഇന്നിംഗ്സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ എന്ന ലോകറെക്കാഡും ഇതോടെ 29കാരനായ ചിന്മയ് സ്വന്തമാക്കി. 831 റൺസ് നേടിയിരുന്ന അഫ്ഗാൻ താരം ബാഷിർ ഷായുടെ റെക്കാഡാണ് ചിന്മയ് തകർത്തത്.

ഈ സീസണിൽ രഞ്ജി പ്ളേറ്റ് ഗ്രൂപ്പിൽ മിസോറാമിനായി അരങ്ങേറിയ ചിന്മയ് മണിപ്പൂരിനെതിരെ ആദ്യ ഇന്നിംഗ്സിൽ 35 റൺസും രണ്ടാം ഇന്നിംഗ്സിൽ 99 റൺസും നേടി. രണ്ടാം മത്സരത്തിൽ നാഗാലാൻഡിനെതിരെ പുറത്താകാതെ 400 റൺസ് നേടി . രഞ്ജിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് ചിന്മയ് കുറിച്ചത്. 517 പന്തുകളിൽ 46 ഫോറുകളും 7 സിക്സുകളുമടക്കമാണ് ചിന്മയ് 400 റൺസടിച്ചത്. മേഘാലയയ്ക്ക് എതിരെ 125 റൺസും അരുണാചൽ പ്രദേശിനെതിരെ 175 റസും നേടി.

മുംബയ് മുൻ രഞ്ജി താരവും ഇപ്പോൾ ആഭ്യന്തരക്രക്കറ്റിൽ അമ്പയറും മാച്ച് റഫറിയുമായ രാജേഷ് സുതറിന്റെ മകനാണ് ചിന്മയ്. മുംബയ് ടീമിൽ അവസരം ലഭിക്കാതെവന്നപ്പോഴാണ് മിസോറാമിലേക്ക് ചേക്കേറിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHINMAY SUTHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360