ബംഗളൂരു: പാലിനും തൈരിനും വിലകൂട്ടിയതിന് പിന്നാലെ ബസ് ചാർജും കൂട്ടിയ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നു. സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സർക്കാർ ചാർജുവർദ്ധന നടപ്പാക്കിയതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. കിട്ടിയ അവസരം പ്രതിപക്ഷവും പരമാവധി മുതലാക്കുന്നുണ്ട്. എന്നാൽ ബസ് ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തോട് ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പാലിനും തൈരിനും വിലവർദ്ധിപ്പിക്കുകയും ബസ് ചാർജ് കൂട്ടുകയും ചെയ്തത് അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം ഈടാക്കുന്ന നടപടിയാണെന്നാണ് പ്രധാന വിമർശനം.
കർണാടകയുടെ സ്വന്തം ബ്രാൻഡായ 'നന്ദിനി' വിപണിയിൽ എത്തിക്കുന്ന പാലിനും തൈരിനും നെയ്യിനും കഴിഞ്ഞാഴ്ചയാണ് സർക്കാർ വില കുത്തനെ കൂട്ടിയത്. പാലിന് ലിറ്ററിന് എട്ടുരൂപയും തൈരിന് 14 രൂപയും നെയ്യ് ലിറ്ററിന് 135 രൂപയുമാണ് കൂട്ടിയത്. അൺസാൽട്ടഡ് വെണ്ണയ്ക്ക് 105 രൂപയും കൂടി. ക്ഷീര കർഷകരെ സഹായിക്കാനെന്ന പേരിലെടുത്ത ഈ നടപടിക്കെതിരെ കടുത്ത ജനരോഷം ഉയർന്നിരുന്നു. ഇത് മാറുംമുമ്പാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. ബുധനാഴ്ച വരെ 6 രൂപയുണ്ടായിരുന്ന മിനിമം ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച 10 രൂപയായി.
ബിഎംടിസി ബസുകളിൽ 35 ശതമാനവും കർണാടക ആർ.ടി.സി. ഉൾപ്പെടെയുള്ള മറ്റ് മൂന്ന് ഗതാഗത കോർപ്പറേഷനുകളിൽ 23 ശതമാനവുമാണ് ടിക്കറ്റ് നിരക്കിലെ വർദ്ധന. ഇത് ജനങ്ങൾക്ക് കടുത്ത ആഘാതമായി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് പ്രശംസ നേടിയ സർക്കാരിന് രൂക്ഷമായ പരിഹാസവും വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു. വീട്ടിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ, അതേ വീട്ടിലെ പുരുഷന്മാരിൽ നിന്ന് ചാർജ് വർദ്ധനവിലൂടെ സർക്കാർ പലിശയടക്കം ഈടാക്കുകയാണെന്നാണ് പരിഹാസം. ചാർജ് വദ്ധന എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിരക്കുവർദ്ധന ഒഴിവാക്കാനാവില്ലെന്നും അനിവാര്യമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Public anger is growing against the Congress government in Karnataka following a bus fare hike, which comes after increases in milk and curd prices. People are criticising the government for raising fares after coming to power with promises of numerous free welfare schemes. The opposition is also seizing the opportunity to intensify its criticism of the government.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |