SignIn
Kerala Kaumudi Online
Friday, 06 November 2026 11.13 AM IST

ചരിത്രനേട്ടത്തിൽ വിജയ് സേതുപതി; എമ്മി പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

vijay-sethupathi
വിജയ് സേതുപതി

ന്യൂഡൽഹി: അന്താരാഷ്‌ട്ര എമ്മി അവാർഡ്‌സിലെ ആദ്യ ഇന്ത്യൻ പുരസ്‌കാരദാതാവായി ചരിത്രം കുറിച്ച് നടൻ വിജയ് സേതുപതി. 54-ാമത് എമ്മി അവാർഡ്‌സ് ചടങ്ങ് നവംബർ 23ന് ന്യൂയോർക്കിലാണ് നടക്കുന്നത്. ടെലിവിഷൻ മേഖലയിലെ കലാപരവും സാങ്കേതികവുമായ മികവിന് നൽകുന്ന പുരസ്‌കാരങ്ങളാണ് എമ്മി അവാർഡുകൾ. അന്താരാഷ്‌ട്ര എമ്മി പുരസ്‌കാരങ്ങൾ നൽകുന്ന 'ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസി'ലെ ബോർഡ് അംഗവും നിർമാതാവുമായ കവിത ഗുപ്‌തയാണ് വിജയ് സേതുപതിയുടെ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.

മുൻപ് 2016ൽ ലോസ് ആഞ്ചലസിൽ നടന്ന പ്രൈംടൈം എമ്മി അവാർഡ്‌സിൽ നടൻ ടോം ഹിഡിൽസ്റ്റണിനൊപ്പം നടി പ്രിയങ്ക ചോപ്ര പുരസ്‌കാരം സമ്മാനിച്ചിരുന്നു. 2024ൽ അന്താരാഷ്‌ട്ര എമ്മി അവാർഡ്‌സിൽ അവതാരകനായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ വീർ ദാസ് എത്തിയതും ഇന്ത്യക്ക് അഭിമാനനേട്ടങ്ങളായിരുന്നു. വീർ ദാസിനെ എത്തിച്ചതും കവിത ഗുപ്‌തയായിരുന്നു.

ബത്ത ആണ് വിജയ് സേതുപതിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മണിരത്നത്തിന്റെ ഇഞ്ചിവെള്ളമം എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ളത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. കൂടാതെ 2024ൽ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം മഹാരാജ ഹോളിവുഡിലേയ്ക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. ചിത്രം ചൈനയിൽ വൻ വിജയമായതിന് പിന്നാലെ ഹോളിവുഡ് ഏജൻസി റീമേക്കിനായി തന്നെ സമീപിക്കുകയായിരുന്നുവെന്ന് മഹാരാജയുടെ നിർമാതാവ് സുധൻ സുന്ദരം അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

English Summary

Actor Vijay Sethupathi has made history as the first Indian presenter at the International Emmy Awards. He will present an award at the 54th ceremony in New York on November 23. Producer Kavita Gupta played a key role in securing this opportunity. Previously, Priyanka Chopra and comedian Vir Das represented India at Emmy events.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY SETHUPATHI EMMY AWARDS, VIJAY SETHUPATHI LATEST NEWS, VIJAY SETHUPATHI NEWS MALAYALAM, VIJAY SETHUPATHI INTERNATIONAL EMMY PRESENTER, VIJAY SETHUPATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360