ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കോടതിയുടെ അധികാരത്തെയും അന്തസിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കവെ കെപിസിസിയുടെ അഭിഭാഷകൻ നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും സ്വീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. പരസ്യമായി താറടിച്ച് കാണിച്ച ശേഷം വന്ന് മാപ്പ് പറയുക എന്നതിൽ എന്ത് കാര്യമാണുള്ളതെന്ന് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥയെയും തരംതാഴ്‌ത്താൻ ബോധപൂർവം ശ്രമം നടന്നതായും കോടതി വിലയിരുത്തി. കോടതിയലക്ഷ്യ ഹർജിയിൽ വിശദമായ പരിശോധനകൾക്കായി സുപ്രീം കോടതി ഒരു അമിക്കസ് ക്യൂരിയെയും നിയമിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കെപിസിസി ഭാരവാഹികൾ ഈ നോട്ടീസിന് കൃത്യമായ മറുപടി നൽകേണ്ടിവരും.
ഒക്‌ടോബർ 12നാണ് കെപിസിസിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലാണ് ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റ് പങ്കുവച്ചത്. സൂര്യകാന്തിനോട് രാജി വയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. മിനിട്ടുകൾക്കുള്ളിൽ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു.
The Supreme Court has issued contempt notices to all KPCC office-bearers over a controversial social media post targeting the Chief Justice. The court rejected the unconditional apology offered by KPCC's lawyer, stating that attempts to undermine the judiciary would be dealt with seriously. The case will undergo further examination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |