ന്യൂഡൽഹി: ഡിസംബർ 24ന് റിലീസിനെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കിംഗിനെതിരെ ബഹിഷ്കരണ ഭീഷണിയുമായി ബിജെപി എംഎൽഎ രവി നേഗി രംഗത്ത്. ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് രവി നേഗി. കിംഗ് സിനിമയിൽ നടി ദീപികാ പദുകോണിന്റെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചുനിൽക്കുന്ന രംഗം നീക്കം ചെയ്യണമെന്നാണ് രവിയുടെ ആവശ്യം.
ചിത്രത്തിലെ 'തൂ മിൽ ജായോ' എന്ന ഗാനം അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതിന്റെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്നുണ്ട്. പിന്നാലെയാണ് എംഎൽഎ രംഗത്തെത്തിയത്. ആ രംഗം നീക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി സിനിമ ബഹിഷ്കരിക്കുമെന്നാണ് ഭീഷണി.
ഷാരൂഖ് ഖാനെതിരെയും രവി നേഗി രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖ് ഖാൻ ഈ രാജ്യത്തുനിന്ന് പണം സമ്പാദിക്കുകയും ഈ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ദീപികയെ കരുവായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് രവിയുടെ ആരോപണം. 2023ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം പഠാനിൽ ദീപിക ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഷാരൂഖ് ഖാനും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും പത്താനുശേഷം ഒരുമിക്കുന്ന ചിത്രമാണ് കിംഗ്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡ് അരങ്ങേറ്റം നടത്തുന്നതാണ് കിംഗിന്റെ ഏറ്റവും വലിയ സവിശേഷത. അഭിഷേക് ബച്ചൻ പ്രതിനായകനായി എത്തുന്നു. കരീന കപൂർ പാർട്ടി ഗാനവുമായി ഷാരൂഖ് ഖാനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന കിംഗിന്റെ പുതിയ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.1994ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോൺ: ദ പ്രൊഫഷണൽ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ളിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.
BJP MLA Ravi Negi has threatened a nationwide boycott of Shah Rukh Khan's upcoming film King, scheduled for release on December 24. He has demanded the removal of a scene featuring Deepika Padukone wearing an orange outfit in the song 'Tu Mil Jao'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |