മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ മുൻഭാര്യ ധനശ്രീ വർമ്മയെ ഗർഭിണിയായിരിക്കെ വഞ്ചിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. നടിയും റേഡിയോ ജോക്കിയുമായ മഹ്‍വാഷിന്റെ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലെ ഭാഗമാണ് വ്യാപകമായി പ്രചരിക്കുന്നത്.
പിങ്ക്‌വില്ലയ്ക്ക് നൽകിയ പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് മഹ്‌വാഷ് തന്റെ പഴയ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 19 വയസുള്ളപ്പോൾ അലിഗഢിൽ താമസിക്കുന്നതിനിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായി പ്രണയത്തിലായെന്നും ഇയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതിനാൽ കുടുംബവുമായി പോലും തർക്കമുണ്ടായെന്നുമാണ് അവർ പറഞ്ഞത്. എന്നാൽ താൻ പലതവണ ക്ഷമിച്ചുവെന്നും അയാൾ തന്നെ വഞ്ചിച്ചുവെന്നും ആ ബന്ധത്തെത്തുടർന്ന് തന്റെ മാനസികാരോഗ്യം മോശമായെന്നും അവർ പറഞ്ഞു.
കടുത്ത പരിഭ്രാന്തിയും വിഷാദവും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഈ അവസ്ഥയെക്കുറിച്ച് അന്നത്തെ പ്രതിശ്രുതവരനോട് പറഞ്ഞപ്പോൾ അയാൾ പിന്തുണയ്ക്കാതെ തന്നെ പരിഹസിച്ചെന്നും മഹ്‌വാഷ് വെളിപ്പെടുത്തി. പിന്നീട് ആ വ്യക്തി മറ്റൊരാളെ വിവാഹം കഴിച്ചെന്നും ഗർഭിണിയായ ഭാര്യയെ വഞ്ചിച്ചതിനെത്തുടർന്ന് വിവാഹമോചനം നേടിയെന്നും അറിഞ്ഞതായി മഹ്‌വാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് 'വഞ്ചിക്കുന്നവർ എപ്പോഴും വഞ്ചിക്കും' എന്ന അർത്ഥത്തിലുള്ള പരാമർശം അവർ നടത്തിയത്.
പോഡ്കാസറ്റിലെ ഈ ഭാഗം മാത്രം മുറിച്ചെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ മഹ്‌വാഷ് പറയുന്നത് ചഹലിനെക്കുറിച്ചാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നത്. ചഹലും മഹ്‌വാഷും നേരത്തെ ഒരുമിച്ച് പൊതുപരിപാടികളിലും മറ്റും പ്രത്യക്ഷപ്പെട്ടതും ഇരുവരെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി. ധനശ്രീ വർമ്മയുമായുള്ള ചഹലിന്റെ വിവാഹമോചനം 2025 മാർച്ചിലാണ് പൂർത്തിയായത്. എന്നാൽ മഹ്‌വാഷ് പോഡ്‌കാസ്റ്റിൽ പറഞ്ഞ പഴയ ബന്ധത്തിന് ചഹലുമായോ ധനശ്രീയുമായോ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മഹ്‌വാഷിന്റെ വ്യക്തിപരമായ അനുഭവം ചഹലിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിച്ചതാണ് പുതിയ വിവാദത്തിന് കാരണമായത്. ചഹലിന്റെയും ധനശ്രീയുടെയും വിവാഹമോചന സമയത്ത് അവർ ഗർഭിണിയായിരുന്നുവെന്നതിന് സ്ഥിരീകരണമുണ്ടായിട്ടില്ല.
Indian cricketer Yuzvendra Chahal faces viral social media rumors alleging he cheated on his ex-wife Dhanashree Verma during her pregnancy. These claims stem from RJ Mahwash's podcast discussing a past partner who later betrayed his pregnant wife. Despite social media speculation connecting Mahwash's story to Chahal, the article notes no evidence supports these allegations or Dhanashree's pregnancy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |