
തിരുവനന്തപുരം: എസ്.ഐ.ആർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പുറത്തായവർക്ക് പേരു ചേർക്കാൻ വീണ്ടും അവസരം. ഈ മാസം 15മുതൽ 30വരെ അപേക്ഷ സമർപ്പിക്കാമെന്ന് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡി.സജിത് ബാബു അറിയിച്ചു. അപേക്ഷകരുടെ വിവരങ്ങൾ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർമാർ അറിയിപ്പ് പുറത്തിറക്കും. യുവ വോട്ടർമാരെ ചേർക്കാനുള്ള പ്രത്യേക ക്യാമ്പയിനും നടത്തും. ക്യാമ്പസ് ടു ബൂത്ത് എന്ന പേരിലുള്ള പരിപാടി നവംബർ രണ്ടിന് തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |