SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.14 AM IST

കേരള എം.പിമാർക്കും പൊലീസ് മർദ്ദനം

e

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ മാർച്ചിനിടെ കേരളത്തിൽ നിന്നുള്ള എം.പിമാരെ പൊലീസ് മർദ്ദിച്ചതായി പരാതി. എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിയെന്നും വാഹനത്തിനുള്ളിൽവച്ചും മർദ്ദിച്ചെന്നും രാജ്യസഭാംഗം എ.എ.റഹീം ആരോപിച്ചു. ഡൽഹി പൊലീസല്ല, കേന്ദ്രസേനാ ഉദ്യോഗസ്ഥരാണ് മർദ്ദിച്ചതെന്നും കുറ്റപ്പെടുത്തി. സംഭവത്തിൽ പരാതി നൽകാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു.

എ.എ.റഹീം, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, വി. ശിവദാസൻ, ജെബി മേത്തർ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, അബ്ദുസമദ് സമദാനി, ജോസ് കെ. മാണി എന്നിവരെയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360