SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.14 AM IST

ജി.എസ്.ടി കൗൺസിൽ യോഗം നാളെ

ന്യൂഡൽഹി: ഇന്ന് ഡൽഹിയിൽ നടത്താനിരുന്ന ജി.എസ്.ടി കൗൺസിലിന്റെ 57-ാമത് യോഗം നാളത്തേക്ക് മാറ്റി. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ മൂലമാണ് യോഗം മാറ്റിയതെന്ന് ജി.എസ്.ടി കൗൺസിൽ സെക്രട്ടേറിയറ്റ് അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് ന്യൂഡൽഹി ഭാരത് മണ്ഡപത്തിലെ സമ്മിറ്റ് റൂമിൽ യോഗം നടക്കും. സെപ്‌തംബറിൽ നടത്താൻ നിശ്ചയിച്ച യോഗമാണ് പിന്നീട് ഒക്‌ടോബറിലേക്ക് മാറ്റിയത്. യോഗത്തിന്റെ അജണ്ട പരസ്യമാക്കിയിട്ടില്ല. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, റീഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്‌തേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360