SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.08 AM IST

മന്നിന്റെ പി.എയ്ക്കെതിരെ അന്വേഷണം: ചോദ്യം ചെയ്‌ത് ഹർജി

d

ന്യൂഡൽഹി: അഴിമതി ആരോപണങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെയുള്ള സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജി. അന്വേഷണത്തിന് ഉത്തരവിട്ട പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നടപടി റദ്ദാക്കണമെന്ന് പഞ്ചാബ് സർക്കാരിന്റെ ഹർജിയിൽ ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണ്. ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന വിഷയമായതിനാൽ അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ആവശ്യപ്പെട്ടു. ഈയാഴ്ച ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒ.എസ്.ഡി) രാജ്ബീർ സിംഗ് ഘുമാനെതിരെയാണ് അന്വേഷണം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360