SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.09 AM IST

ബംഗ്ലാവ് കഴുകാൻ ഫയർഫോഴ്സ്  എം.എൽ.എയ്ക്ക് 2700 രൂപ പിഴ

e

അഹമ്മദാബാദ്: ബി.ജെ.പി എം.എൽ.എയുടെ ആഡംബര ബംഗ്ലാവ് കഴുകാൻ ഫയർഫോഴ്സ് വാഹനം. ഗുജറാത്തിലെ ധൻപൂർ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ബച്ചുഭായ് ഖബാദിന്റെ വസതിയും പരിസരവും കഴുകാനാണ് ഫയർഫോഴ്സിനെ എത്തിച്ചത്. വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദമായി.

പിന്നാലെ ഖബാദിന്റെ മകൻ ബൽവന്ത് ഖബാദിൽ നിന്ന് 2,700 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. എം.എൽ.എ വിളിച്ചപ്പോൾ അടിയന്തര സാഹചര്യമുണ്ടെന്ന് കരുതിയാണ് ഫയർ ഫോഴ്സിനെ അറിയിച്ചതെന്നും തുടർ നിയമനടപടികൾ സ്വീകരിക്കുന്നത് പരിഗണനയിലാണെന്നുമാണ് മുനിസിപ്പാലിറ്റി ചീഫ് ഓഫീസറുടെ ന്യായീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, FIRFORCE, FINE OF RS 2700, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360