ന്യൂഡൽഹി: മൂന്ന് വർഷം മുമ്പ് ഗുസ്തി താരങ്ങൾ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് ശരിയായ സമയം വരുമ്പോൾ മറുപടി നൽകുമെന്ന് മുൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ. വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികപീഡന കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും വെറുതെവിട്ടിരിക്കുകയാണ്. ഡൽഹി വിചാരണക്കോടതിയുടേതാണ് വിധി. കേസിലെ ആരോപണങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. ഇതിനുപിന്നാലെയാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം.
ലൈംഗിക പീഡന ആരോപണത്തിൽ തനിക്കെതിരെ കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജന്ദർ മന്തറിൽ ഒത്തുകൂടിയ രാഷ്ട്രീയക്കാരെയും ബ്രിജ് ഭൂഷൺ രൂക്ഷമായി വിമർശിച്ചു. 'എന്നെ തൂക്കിക്കൊല്ലണമെന്നും ജീവനോടെ ചുട്ടെരിക്കണമെന്നും ആവശ്യങ്ങളുണ്ടായിരുന്നു. ആ ആളുകൾ ആത്മപരിശോധന നടത്തണം. സമയം വരുമ്പോൾ അവർക്ക് ഉത്തരം നൽകും'- അദ്ദേഹം വ്യക്തമാക്കി.
'ഇതൊരു ഗൂഢാലോചനയാണെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. ദുർബലരായവർക്കും, അവകാശങ്ങൾ ലംഘിക്കപ്പെട്ടവർക്കും വേണ്ടി ഞാൻ എപ്പോഴും നിലകൊണ്ടിരുന്നു. നീതി ലഭിക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. എനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. അവകാശങ്ങൾ ലംഘിക്കപ്പെട്ട ജൂനിയർ അത്‌ലറ്റുകൾക്കുവേണ്ടിയാണ് ഞങ്ങൾ പോരാടിയത്. ആ പോരാട്ടത്തിൽ ഞങ്ങൾ വിജയിച്ചതിൽ സന്തോഷമുണ്ട്'- ബ്രിജ് ഭൂഷൺ പറഞ്ഞു.
ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചത്. തുടക്കത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന ഡൽഹി പൊലീസ് 2023ൽ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷമാണ് കേസെടുത്തത്. ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ പ്രേരണാകുറ്റവും ചുമത്തിയിരുന്നു. കേസിൽ ഇരുവർക്കും മുൻപ് ജാമ്യം ലഭിച്ചിരുന്നു.
Former Wrestling Federation chief Brij Bhushan Sharan Singh and co-accused Vinod Tomar were acquitted by a Delhi trial court in a sexual harassment case. The court found insufficient evidence presented by women wrestlers. Singh, a BJP leader, later stated he would address past allegations when the time is right, criticizing politicians who had demanded severe punishment, calling the case a conspiracy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |