SignIn
Kerala Kaumudi Online
Friday, 06 November 2026 9.36 PM IST

സിബിഎസ്ഇ 10,​ 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 16 മുതൽ,​ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു

READ ENGLISH VERSION
cbse

ന്യൂഡൽഹി : 2027ലെ സി.ബി.എസ്.ഇ 10,​ 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16ന് പരീക്ഷകൾ ആരംഭിക്കും. പത്താംക്ലാസ് പരീക്ഷ 2027 മാർച്ച് ഒൻപതിന് അവസാനിക്കും. 12ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒമ്പത് വരെയാണ് നടക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30ന് ആരംഭിക്കും.

പത്താംക്ലാസ് പരീക്ഷകൾ

ഫെബ്രുവരി 16ന് പെയിന്റിംഗ്,​ 17ന് ഗണിതം (സ്റ്റാൻഡേർഡ്,​ ബേസിക്)​,​ 19ന് ഹോം സയൻസ്,​ 22ന് സയൻസ്,​ 24ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,​ ഇൻഫർമേഷൻ ടെക്നോളജി,​ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് . ഫെബ്രുവരി 26ന് ഇംഗ്ലീഷ് പരീക്ഷയും ഫെബ്രുവരി 27ന് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ പരീക്ഷകൾ. മാർച്ച് മൂന്നിന് ഹിന്ദി. മാർച്ച് നാലിന് ഉറുദു,​ പഞ്ചാബി,​ ബംഗാളി,​ തമിഴ്,​ മറാഠി,​ ഗുജറാത്തി,​ മണിപ്പൂരി,​ തെലുങ്ക് തുടങ്ങിയ ഭാഷാ വിഷയങ്ങളിൽ പരീക്ഷ നടക്കും.

2026- 27 അദ്ധ്യയന വർഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രയോഗിക പരീക്ഷകളും ഇന്റേണൽ അസസ്‌മെന്റുകളും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 13 വരെ നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് ഈ സമയക്രമം ബാധകമാണ്. അതേസമയം, ശൈത്യകാല അവധിയുള്ള മേഖലകളിലെ സ്‌കൂളുകളിൽ പ്രയോഗിക പരീക്ഷകൾ നവംബർ ഒൻപത് മുതൽ ഡിസംബർ 19 വരെ നടത്തും.വിഷയങ്ങൾ തിരിച്ചുള്ള പരീക്ഷാ തീയതികൾ, സമയക്രമം, മറ്റ് നിർദേശങ്ങൾ എന്നിവ വിദ്യാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി ഡേറ്റ് ഷീറ്റ് ഡൗൺലോഡ് ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE, CBSE EXAM DATE, CBSE 10TH EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360