SignIn
Kerala Kaumudi Online
Friday, 06 November 2026 5.37 PM IST

കടൽമാർഗം ആക്രമിക്കാൻ ലഷ്‌കർ പദ്ധതി; ടൂറിസ്റ്റുകളായി വേഷംമാറി കറാച്ചിയിൽ സമുദ്രപരിശീലനമെന്ന് റിപ്പോർട്ട്

charna-island
ചർന ദ്വീപ്

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ദ്വീപിൽ വിനോദസഞ്ചാരത്തിന്റെ മറവിൽ ലഷ്‌കർ-ഇ-തൊയ്‌ബ ഭീകരർക്ക് സമുദ്ര പരിശീലനം നൽകുന്നതായി വിവരം. ഭീകരർക്ക് സ്‌കൂബ ഡൈവിംഗ്, കോംബാറ്റ് സ്വിമ്മിംഗ് തുടങ്ങിയവയ്‌ക്ക്‌ പരിശീലനം നൽകുന്നതായാണ് റിപ്പോർട്ട്.

കറാച്ചിയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ചർന ദ്വീപിലാണ് പരിശീലനം നടക്കുന്നത്. നിരവധി ഡൈവിംഗ് കേന്ദ്രങ്ങളുള്ള ഈ പ്രദേശം വിനോദസഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്‌തമാണ്. സ്‌കൂബ ഡൈവിംഗ് ഉൾപ്പടെയുള്ള വിനോദ പ്രവർത്തനങ്ങൾക്കായി എത്തിയവരെന്ന വ്യാജേനയാണ് ഭീകരർ ദ്വീപിലെത്തുന്നതെന്നാണ് വിവരം. ലഷ്‌കറിന്റെ 'ദവാ മറൈൻ വിംഗ്' അഥവാ 'സദാ-ഇ-ഹുറിയത്ത്' എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ടവരാണ് പരിശീലനം നേടുന്നതെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ലഷ്‌കറിന്റെ അനുബന്ധ സംഘടനയായ പാകിസ്ഥാൻ മർക്കസി മുസ്ലിം ലീഗിലെ അംഗങ്ങളാണ് പരിശീലകരെന്നും റിപ്പോർട്ടിൽ പറയുന്നു.

സമുദ്രമേഖലയിലെ പ്രവർ‌ത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആക്രമണ ശേഷി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലഷ്‌കറെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. പാകിസ്ഥാൻ അധിനിവേശ കാശ്‌മീരിലെ മംഗ്ല അണക്കെട്ടിലും ഭീകരരുടെ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങിലും മുൻപ് സംഘടന സമുദ്രപരിശീലനം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ചില കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ കഴിഞ്ഞ വർഷം കൃത്യമായ ആക്രമണങ്ങൾ നടത്തുകയും ചെയ്‌തിരുന്നു. സമുദ്ര പാതയിലൂടെ ഉണ്ടായേക്കാവുന്ന ഭീഷണികളെക്കുറിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നുമാണ് വിവരം.

English Summary

Lashkar-e-Taiba terrorists are reportedly undergoing secret maritime training on Pakistan’s Charna Island, raising concerns over potential sea-based threats to India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TERRORIST SECRET TRAINING, SECRET MARINE TRAINING, CHARNA ISLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360