ന്യൂഡൽഹി : എസ്.ഐ.ആറിൽ പാർലമെന്റിൽ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എസ്.ഐ.ആർ ചർച്ച സംബന്ധിച്ച് പാർലമെന്റിൽ അമിത് ഷാ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിന്റെ വീഡിയോയും രാഹുൽ പുറത്തുവിട്ടു. ഇത്തരം പരാമർശങ്ങൾ നടത്തി പ്രധാനമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.
"എസ്.ഐ.ആറിൽ എന്നോടൊപ്പം തുറന്ന സംവാദത്തിന് തയ്യാറാകാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുക. ഏത് വേദിയിലും ഏത് സമയത്തും ഞാൻ തയ്യാറാണ് . ഭയപ്പെടേണ്ടതില്ല" രാഹുൽ എക്സിൽ കുറിച്ചു. പാർലമെന്രിൽ എസ്.ഐ.ആർ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രണ്ട് വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതാണ് രാഹുൽ പങ്കുവച്ച വീഡിയോയിൽ ഉള്ളത്.
2025 ഡിസംബർ 10ന് പാർലമെന്റിൽ വോട്ടുകൊള്ള ആരോപണങ്ങൾക്ക് മറുപടി നൽകവെ എസ്.ഐ.ആർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ പാർലമെന്റിൽ ചർച്ച ചെയ്യാനാകില്ലെന്നായിരുന്നു അമിത് ഷാ വ്യക്തമാ്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ 2026 നവംബർ അഞ്ചിന് എസ്.ഐ.ആർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ സർക്കാർ തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് രാഹുൽ ഗാന്ധി നേരത്തെയും വെല്ലുവിളിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |