SignIn
Kerala Kaumudi Online
Friday, 06 November 2026 1.36 AM IST

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി : ഇന്ത്യയ്ക്ക് കിരീടം

hockey

മൊഹാലി : കലാശക്കളിയിൽ ജപ്പാനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ടൂർണമെന്റിൽ കിരീ‌ടമുയർത്തി. മൊഹാലിയിൽ നടന്ന ഫൈനലിന്റെ മൂന്നാം മിനിട്ടിൽ മത്സുമോട്ടോയിലൂടെ ആദ്യ ഗോൾ നേടി ജപ്പാൻ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാൽ 42-ാം മിനിട്ടിൽ ശിലാനന്ദ് ലക്രയും,48-ാം മിനിട്ടിൽ ദിൽപ്രീതും 53-ാം മിനിട്ടിൽ ജുഗ്‌രാജും 54-ാം മിനിട്ടിൽ സുഖ്ജീതും നേടിയ ഗോളുകൾക്ക് ഇന്ത്യ വിജയം നേ‌ടുകയായിരുന്നു. ഇത് ആറാം വട്ടമാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഉയർത്തുന്നത്.

ആദ്യ രണ്ട് ക്വാർട്ടറുകളിലും പിന്നിട്ടു നിൽക്കേണ്ടി വന്ന ഇന്ത്യ മൂന്നാം ക്വാർട്ടറിന്റെ അവസാന സമയത്താണ് സമനില പിടിച്ചത്. അവസാന ക്വാർട്ടറിൽ മൂന്നു ഗോളുകൾ തുരുതുരാ നേടിയാണ് ജപ്പാന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. 12 മിനിട്ടിന്റെ ഇടവേളയിലാണ് ഇന്ത്യയുടെ നാലുഗോളുകളും പിറന്നത്.

6

ഇത് ആറാം വട്ടമാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഉയർത്തുന്നത്. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി നേടി ടീമായി ഇതോടെ ഇന്ത്യ മാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOCKEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360