SignIn
Kerala Kaumudi Online
Monday, 22 June 2026 2.03 PM IST

വിദ്യാർത്ഥികളുടെ ഏറെനാളത്തെ ആവശ്യം പരിഗണിച്ച് സിബിഎസ്‌ഇ; പുതിയ മാറ്റം വരുന്നു

students

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിന്റെ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ,​ റീ വാല്യുവേഷൻ എന്നിവയ്ക്ക് അപേക്ഷിച്ചവരുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഫലത്തിൽ തൃപ്‌തരല്ലെങ്കിൽ വിദ്യാർത്ഥികൾക്കായി ഇക്കൊല്ലം മുതൽ മറ്റൊരു ഓപ്‌ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് സി.ബി.എസ്.ഇ. വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നേരിട്ട് പരിശോധിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

പുനർമൂല്യനിർണയത്തിൽ മാറ്റമില്ലാത്തവർക്കും ഉത്തരക്കടലാസ് ഇനി പരിശോധിക്കാൻ സാധിക്കും. സി.ബി.എസ്.ഇ യുടെ പ്രാദേശിക ഓഫീസിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഇതിനായുള്ള ഷെഡ്യൂൾ പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിൽ മാറ്റമില്ലെന്ന ഫലം വന്നവർക്ക് ഉത്തരക്കടലാസ് പരിശോധിക്കാൻ നേരത്തെ അവസരമുണ്ടായിരുന്നില്ല.

ലഭിച്ച അപേക്ഷകളിൽ 87 ശതമാനം പേരുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നും മുഴുവൻ നടപടിക്രമങ്ങളും ഉടൻ പൂർത്തിയാക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന വിദ്യാ‌ർത്ഥികൾക്ക് ഫലം പരിശോധിക്കാം. results. digilocker. gov. in എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാകുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്.

പുനർമൂല്യനിർണയത്തിന്റെ നിരീക്ഷണത്തിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഐഐടി മദ്രാസിലെയും ഐഐടി കാൺപൂരിലെയും വിദഗ്ദ്ധരെയാണ് നിയോഗിച്ചിരിക്കുന്നത്. പുനർമൂല്യനിർണയത്തിന് വിധേയമാകുന്ന ഓരോ ഉത്തരപുസ്തകവും രണ്ട് തവണയാണ് പരിശോധനയ്ക്ക് വിധേയമാകുന്നത്. സിബിഎസ്ഇ ആസ്ഥാനത്തെയും പ്രാദേശിക ഓഫീസുകളിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CBSE, REVALUATION, CBSE NEW CHANGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360