
ന്യൂഡൽഹി: നൂറു കണക്കിന് പൊതു സേവനങ്ങൾ ലഭ്യമാക്കുന്ന യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (ഉമംഗ്) പോർട്ടലിൽ നിന്ന് ഉപഭോക്താക്കളുടെ നിർണായക വിവരങ്ങൾ ചോർന്നതായി സൂചന. അക്ഷയ് സി.എസ്, വിരാൽ വഗേല എന്നീ രണ്ട് യുവ ഗവേഷകരാണ് പോർട്ടലിന്റെ സുരക്ഷാ വീഴ്‌ചകൾ കണ്ടെത്തിയത്. ഇതനുസരിച്ച് പോർട്ടൽ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ഇലക്‌ട്രോണിക് മന്ത്രാലയം അറിയിച്ചു.
ഉമംഗ് പോർട്ടലിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇ.പി.എഫ്.ഒ ഉപഭോക്താക്കളുടെ ആധാർ, യു.എ.എൻ അടക്കം വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് വിവരം. ഇവയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ശേഖരിച്ചാൽ സൈബർ കുറ്റവാളികൾക്ക് ദുരുപയോഗം ചെയ്യാനാകും. മൂന്ന് മാസത്തിനിടെ ഇ.പി.എഫ്.ഒയുമായി ബന്ധപ്പെട്ട് 40 കോടിയിലധികം ഇടപാടുകൾ ഉമംഗ് വഴി നടന്നിട്ടുണ്ട്. ആളുകൾ എൽ.പി.ജി സിലിണ്ടർ ബുക്കിംഗിനും ഉമംഗ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിച്ചതായും, മൂന്ന് മാസമായി തകരാറൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇലക്ട്രോണിക് മന്ത്രാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |