SignIn
Kerala Kaumudi Online
Thursday, 29 October 2026 10.34 PM IST

'എനിക്ക് ഉത്തരവാദിത്വമില്ല',​ വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ വിജയ്‌യുടെ മകൻ; ആരാധകർക്ക് മുന്നറിയിപ്പുമായി ജെയ്‌‌സൺ

cm-vijay-jason-sanjay
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്,​ മകൻ ജെയ്‌സൺ സഞ്ജയ്

ചെന്നൈ: തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കെതിരെ ഔദ്യോഗിക മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രിയായ വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് നിരവധി വ്യാജ അക്കൗണ്ടുകൾ സജീവമായ പശ്ചാത്തലത്തിലാണ് ആരാധകർക്കും പൊതുജനങ്ങൾക്കുമായി അദ്ദേഹം പ്രസ്താവന പുറത്തിറക്കിയത്.

ഇൻസ്റ്റഗ്രാം,​ ഫേസ്‌ബുക്ക്,​ എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് തന്റെ പേരിലുള്ള യഥാർത്ഥ പ്രൊഫൈലുകളെന്ന് ജെയ്‌സൺ വ്യക്തമാക്കി. ഈ മൂന്ന് അക്കൗണ്ടകൾ അല്ലാത്ത മറ്റേതെങ്കിലും പ്രൊഫൈലുകളിൽ നിന്ന് വരുന്ന പോസ്റ്റുകൾക്കോ ,​ കമന്റുകൾക്കോ ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കോ യാതൊരു ഉത്തരവാദിത്ത്വങ്ങളും ഉണ്ടായിരിക്കില്ലെന്ന് ജെയ്‌സൺ അറിയിച്ചു. തനിക്കോ തന്റെ ടീമിനോ നിലവിൽ ഒദ്യോഗികമായി ഫാൻ ക്ലബുകളോ അസോസിയേഷനുകളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം അവകാശവാദങ്ങളുമായി വരുന്ന ഗ്രൂപ്പുകൾ വ്യാജമാണെന്നും ജെയ്‌സൺ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജയ്സൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഒക്ടോബർ രണ്ടിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ റിലീസ് ദിനത്തിൽ പിതാവ് വിജയ് മകന് പരസ്യമായി പിന്തുണ അറിയിയിക്കുകയും ചെയ്‌തിരുന്നു.

റോഡ്‌ഷോയ്ക്കിടെ ഒരു പ്രവർത്തകൻ കൈമാറിയ 'സിഗ്മ'യുടെ ഫ്രെയിം ചെയ്ത പോസ്റ്റർ വിജയ് ഉയർത്തിപ്പിടിച്ച് ജനക്കൂട്ടത്തെ കാണിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചിത്രത്തിൽ ജയ്‌സന്റെ ചിത്രം ഉൾപ്പെട്ട പോസ്റ്ററാണ് വിജയ് ഉയർത്തിക്കാട്ടിയത്. അതേസമയം, വിജയ് മധുരാന്തകത്ത് റോഡ്‌ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം ചെന്നൈയിലെ കമലാ സിനിമാസിൽ 'സിഗ്മ'യുടെ ആദ്യപ്രദർശനം കാണാനെത്തിയിരുന്നു.

English Summary

Jason Sanjay, director and son of actor and Tamilaga Vettri Kazhagam chief Vijay, has issued an official warning against fake social media profiles using his name and photos.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY SON, VIJAY SON JASON SANJAY, OFFICIAL SOCIAL MEDIA ACCOUNTS, WARNING, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360