
ഹരാരെ: മായങ്ക് യാദവിന്റെ തകർപ്പൻ ബൗളിംഗിന്റെയും കൗമാര വിസ്‌മയം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്രിംഗിന്റെയും പിൻബലത്തിൽ സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 7വിക്കറ്റിന്റെ ജയം. ഹരാരെയിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ സിംബാബ്‌വെ 20 ഓവറിൽ നേടിയത് 7 വിക്കറ്റ് നഷ്‌ടത്തിൽ 125 റൺസാണ്. മറുപടിക്കിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ 3 വിക്കറ്ര് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (126/3). ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട മത്സരത്തിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ചേസിംഗിൽ 19 പന്തിൽ 4 വീതം സിക്സും ഫോറും ഉൾപ്പെടെ 50റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ മുന്നണിപ്പോരാളിയായത്. ഇഷാൻ കിഷൻ (24 പന്തിൽ35), ശ്രേയസ് അയ്യർ (പുറത്താകാതെ 28)എന്നിവരും തിളങ്ങി.
നേരത്തേ ഇന്നിംഗ്സിസലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ബ്രിയാൻ ബെന്നറ്റിനെ വിക്കറ്റ് കീപ്പർ ഇഷാൻകിഷന്റെ കൈയിൽ എത്തിച്ച് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ മായങ്ക് യാദവ് തുടക്കത്തിലെ സിംബാബ്‌വെയെ പ്രതിസന്ധിയിലാക്കി.4 ഓവറിൽ 18 റൺസ് മാത്രം നൽകി 2വിക്കറ്റ് വീവ്‌ത്തിയ മായങ്കാണ് കളിയിലെ താരം. പേസർ അശോക് ശർമ്മ ഇന്ത്യക്കായി ട്വന്റി-20യിൽ അരങ്ങേറി.
കളിയിലെ കാര്യങ്ങൾ
അന്താരാഷ്ട്ര ട്വന്റി-20 ചരിത്രത്തിൽ അർദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് വൈഭവ് സ്വന്തമാക്കി. 18 പന്തിലാണ് വൈഭവ് 50 റൺസ് തികച്ചത്.
1-ട്വന്റി-20യിൽ സ്ഥിരം നായകനായ ശേഷം ശ്രേയസിന്റെ ആദ്യ ജയം
ഗ്ലാസ്ഗോയിലെ എസ്..ഇ.സി സെന്ററിൽ ലവ്‌ലിന
വൈഭവ് നേരിട്ട ബോളുകളിലെ പ്രകടനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |