SignIn
Kerala Kaumudi Online
Friday, 16 October 2026 10.06 PM IST

സിജെപി പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്ക്,​ ആരോപണവുമായി ബിജെപി നേതാവ്

READ ENGLISH VERSION
brijbhushan-

ന്യൂഡൽഹി : ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ താത്പര്യ പ്രകാരമാണ് കോക്രോച്ച് ജനതാപാർട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൺ ശരൺസിംഗ്. ഡൽഹിയിലെ കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ സി.ജെ.പിയുടെ തിരംഗ മാർച്ചിന്റെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. മുഴുവൻ പ്രക്ഷോഭവും ഇലോൺ മസ്കിന്റെ താത്പര്യ പ്രകാരമാണ് ചെയ്തിരിക്കുന്നതെന്നും ഇത് രാജ്യത്തിനെതിരെയുള്ള വലിയൊരു ഗൂഢാലോചനയാണെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.

നമ്മുടെ രാജ്യത്തെ ബംഗ്ലാദേശുമായും പാകിസ്ഥാനുമായും താരതമ്യം ചെയ്യുന്നു. സുപ്രീംകോടതിയെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ആദ്യമായി ഇത്തരത്തിലുള്ള മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന എന്നാൽ സ്വന്തം നിബന്ധനകൾ മാത്രം നടപ്പിലാക്കാൻ നോക്കുന്ന വിദേശികളാണ് ഈ പ്രക്ഷോഭത്തിന് തീപിടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, CJP PROTEST, ELON MUSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360