SignIn
Kerala Kaumudi Online
Thursday, 02 July 2026 2.43 PM IST

ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം; മൂന്നുപേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

READ ENGLISH VERSION
fire

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടരയ്‌ക്ക് ഡൽഹിയിലെ തുഗ്ലക്കാബാദ് പ്രദേശത്തെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്നുപേർ മരിച്ചു. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന എട്ടുപേരെ രക്ഷപ്പെടുത്തിയതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


ഓഖ്‌ല ഫയർ സ്റ്റേഷൻ -1 പരിധിയിലുള്ള മദ്ധ്യം മാർഗിലെ നയാ താര അപ്പാർട്ട്മെന്റിന് സമീപമുള്ള ഗാലി നമ്പർ ഒന്നിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്കെത്താനുള്ള വഴി ഇടുങ്ങിയതായതിനാൽ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കെട്ടിടത്തിന് താഴെ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിൽ വിശദമായ പരിശോധന നടത്തുന്നുണ്ടെന്നും കൂടുതൽപേർ കുടുങ്ങിക്കിടക്കാൻ സാദ്ധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, FIRE, DELHI, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360