SignIn
Kerala Kaumudi Online
Monday, 28 September 2026 8.59 PM IST

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഇരുനില വീട് പൂ‌ർണമായി തക‌ർന്നു, മൂന്ന് മരണം

house-collapsed
വീട് തകർന്നനിലയിൽ

ലക്‌നൗ: പാചകം ചെയ്യുന്നതിനിടെ ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീട് തക‌ർന്ന് മൂന്നുപേർ മരിച്ചു. രണ്ട്‌ പേർക്ക്‌ ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ മാൽവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.

അപകടവിവരം അറിഞ്ഞയുടൻ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്‌ടങ്ങൾക്കിടയിൽ ഗ്യാസ്‌ചോർച്ചയ്‌ക്കും പൊട്ടിത്തെറിക്കും സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയായിരുന്നു രക്ഷാപ്രവർത്തനം. പത്തംഗ കുടുംബം താമസിച്ചിരുന്ന വീടാണ് തകർന്നുവീണത്. അപകടത്തിനുപിന്നാലെ അഞ്ച് പേർ പുറത്തേക്കോടി രക്ഷപ്പെട്ടെങ്കിലും മറ്റുള്ളവ‌ർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് ഇടപെട്ട് സംഭവത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്ന് യോഗി ആദിത്യനാഥ് നിർദേശിച്ചു.

English Summary

A gas cylinder explosion caused a house to collapse in Fatehpur, Uttar Pradesh, killing three people and seriously injuring two others. Police and fire teams carried out rescue operations, while CM Yogi Adityanath directed officials to ensure proper treatment for the injured.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS CYLINDER EXPLOSION, HOUSE COLLAPSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360