
കോട്ടയം: കടൽവിഭവ പ്രേമികൾക്കായി പുത്തൻ രുചിക്കൂട്ടുകളുമായി കോട്ടയം ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു. കേരളത്തിന്റെ തനത് തീരദേശ രുചികൾക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോർത്തിണക്കിയാണ് കോട്ടയത്തെ ഭക്ഷ്യപ്രേമികൾക്കായി മേള സജ്ജീകരിച്ചിരിക്കുന്നത്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ഹേമന്ത് മേനോൻ, രമ്യാ പണിക്കർ എന്നിവർ അതിഥികളായിരുന്നു. നാടൻ മീൻകറികൾ, കരിമീൻ പൊള്ളിച്ചത് ഉൾപ്പെടെയുള്ള വിഭവങ്ങൾക്ക് പുറമേ പ്രമുഖ ഷെഫുകൾ തയ്യാറാക്കുന്ന കോണ്ടിനെന്റൽ, ചൈനീസ്, തായ് ശൈലിയിലുള്ള ലൈവ് സീഫുഡ് വിഭവങ്ങളും ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ എളുപ്പത്തിൽ പാകം ചെയ്യാൻ വിധത്തിലുള്ള മാരിനേറ്റഡ് ഫിഷ് വെറൈറ്റികൾ, അറുപതിലധികം ഇനങ്ങളിലുള്ള ഫ്രഷ് മീനുകൾ, ഗുണമേന്മയുള്ള ഉണക്കമീനുകൾ എന്നിവയും ലഭ്യമാണ്. ഒക്ടോബർ നാലു വരെയാണ് ഫെസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |